മുംബൈ :മദ്യപിച്ച് വാഹനമോടിച്ചതിന് തെലുങ്ക് ചലച്ചിത്ര താരം കാവ്യ തപറിനെ (kavya thapar) ജുഹു പോലീസ് (Police) അറസ്റ്റ്‌ചെയ്തു. പുലര്‍ച്ചെ ഒരു മണിക്ക് ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം നടിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപടകം നടക്കുമ്പോള്‍ താരം മദ്യലഹരിയിലായിരുന്നു.
അശ്രദ്ധമായ ഡ്രൈവിംഗിനും മദ്യപിച്ച് വാഹനമോടിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നി കുറ്റങ്ങൾ ചുമത്തിലാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സംഭവ സ്ഥലത്ത് എത്തിയ പോലീസിനെ കാവ്യ
ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റയാളെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റ് ചെയ്യ്ത് അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കോടതിയില്‍ ഹാജരാക്കിയ താരത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബൈക്കുള വനിതാ ജയിലിലാണ് നടി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. തെലുങ്ക് തമിഴ് ചിത്രങ്ങളിൽ കാവ്യ തപർ അഭിനയിടച്ചിട്ടുണ്ട്.
ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് മുങ്ങി; ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്ബാറില് അടിയുണ്ടാക്കി വിദേശത്തേക്ക് കടന്നയാളെ ഇന്‍റര്‍പോളിന്‍റെ (Interpol) സഹായത്തോടെ പിടികൂടി പോലീസ്. തൃശൂര്‍ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് ദുബായില്‍ നിന്ന് അറസ്റ്റ് (Arrest) ചെയ്ത് നാട്ടിലെത്തിച്ചത്. 2019 ഒക്ടോബറില്‍ ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കിയ കേസിലാണ് നടപടി.
പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെ റെഡ് നോട്ടീസ് ഇറക്കി ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ദുബായിലായിരുന്ന പ്രതിയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ 16-ാം തിയതി ഡല്‍ഹിയില്‍ എത്തിച്ചു. ശേഷം ചേലക്കര പോലീസ് ഡല്‍ഹിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു.
read also- Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽകേസില് 5 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പാലക്കാട് സ്വദേശി സതീഷിന് സാരമായി പരിക്കേറ്റ് ഇയാളുടെ 4 പല്ലുകളും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈലേക്ക് കടന്ന ഗോപാലകൃഷ്ണന്‍ സുഹൃത്തിന്‍റെ സഹായത്തോടെ ദുബായിലെത്തുകയും ചെയ്തു. ഗോപാലകൃഷ്ണനെ രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കേസില്‍ അഞ്ചാം പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.