• HOME
  • »
  • NEWS
  • »
  • crime
  • »
  • Kerala Bank | അവകാശികളില്ലാത്ത 50 ലക്ഷം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ ജീവനക്കാരിയെ കേരളാ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു

Kerala Bank | അവകാശികളില്ലാത്ത 50 ലക്ഷം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ ജീവനക്കാരിയെ കേരളാ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു

Kerala Bank | സംഭവം കേരള ബാങ്ക് കോഴിക്കോട് ബ്രാഞ്ചിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കേരള ബാങ്കിലെ (Kerala Bank) അവകാശികളില്ലാത്ത അരക്കോടിയോളം രൂപയുടെ നിക്ഷേപങ്ങൾ മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ കേരള ബാങ്ക് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ഇവർ മുൻപ് ജോലി ചെയ്തിരുന്ന ബ്രാഞ്ചുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ തുക തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തും.

    കേരള ബാങ്ക് കോഴിക്കോട്ടെ മെയിൻ ബ്രാഞ്ചിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി.ടി. ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണു മാറ്റിയതെന്നാണു കണ്ടെത്തൽ.

    സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവർ തട്ടിയെടുത്തെന്നാണു വിവരം. ബാങ്കിലെ ഓഡിറ്റിങ്ങിലാണു തട്ടിപ്പു പുറത്തായത്.

    സഹപ്രവർത്തകരുടെ കംപ്യൂട്ടർ ലോഗിനും പാസ്‍വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവത്രെ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

    ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന നിലയിൽ പൊലീസിൽ പരാതി നൽകുകയോ കർശന നടപടികൾ എടുക്കുകയോ ചെയ്യാതെ സസ്പെൻഷനിൽ മാത്രം ഒതുക്കുകയാണെന്നാണ് ആരോപണം.

    അതേസമയം പ്രശ്നം ശ്രദ്ധയിൽപെട്ടതു മുതൽ കർശന നടപടികൾ എടുത്തതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതിനാൽ ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.

    Summary: An employee attached to the Kozhikode branch of Kerala Bank had swindled money from unclaimed accounts worth Rs 50 lakhs. She has reportedly deposited that much money into the bank account of her daughter
    Published by:user_57
    First published: