നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സേലത്ത് കേരള എക്സൈസിൻ്റെ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10850 ലിറ്റർ

  സേലത്ത് കേരള എക്സൈസിൻ്റെ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10850 ലിറ്റർ

  കേസിൽ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസ് എന്നിവരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടേതാണ് ഈ ഗോഡൗണെന്ന് അധികൃതർ പറഞ്ഞു.

  News18

  News18

  • Share this:
  തമിഴ്നാട് സേലത്ത് കേരള എക്സൈസിൻ്റെ വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേയ്ക്ക് കടത്താനായി സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് റെയ്ഡിൽ പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു. പാലക്കാട് എക്സൈസ് ഇൻറലിജൻസും എക്സൈസ് എൻഫോഴ്സ്മെൻറും സംയുക്തമായി സേലത്ത്  നടത്തിയ റെയ്ഡിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്.

  സേലം ശ്രീനായിയ്ക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 310 കന്നാസുകളിലായി 10850 ലിറ്റർ സ്പിരിറ്റാണ് തമിഴ്നാട് പൊലീസിൻ്റെ കൂടി സഹായത്തോടെ പിടിച്ചെടുത്തത്.  കേസിൽ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസ് എന്നിവരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടേതാണ് ഈ ഗോഡൗണെന്ന് അധികൃതർ പറഞ്ഞു.

  മധ്യപ്രദേശിൽ നിന്നും സ്പിരിറ്റത്തിച്ച് സേലത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം, പിന്നീട് ചെറിയ ലോഡുകളിലായി കേരളത്തിലേക്ക് കടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി. സേലത്ത് നിന്നും കന്യാകുമാരി വഴിയും, പാലക്കാട് വഴിയുമാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിയ്ക്കുന്നത്. ആറു മാസങ്ങൾക്ക് മുൻപ് തമിഴ്നാട് തിരുവള്ളൂരിൽ നിന്നും 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. അതിന് ശേഷം നടക്കുന്ന വലിയ സ്പിരിറ്റ് വേട്ടയാണിത്. എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ  സി സെന്തിൽകുമാർ റെയ്ഡിന് നേതൃത്വം നൽകി.

  കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള സ്പിരിറ്റ് സൂക്ഷിച്ച നാല് ഗോഡൗണുകളാണ് തമിഴ്നാട്ടിൽ കണ്ടെത്തിയത്. തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ കൂടുതൽ പരിശോധന നടത്താനാണ് എക്സൈസ് തീരുമാനം.

  കൊച്ചിയില്‍ എക്സൈസ് പൂഴ്ത്തിയ മാന്‍കൊമ്പ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

  കൊച്ചി: ലഹരിമരുന്നു കേസിലെ പ്രതികളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത് പൂഴ്ത്തിയ മാന്‍ കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് 39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് കണ്ടെടുത്തത്. മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്താത്തത് വിവാദമായിരുന്നു. മയക്കുമരുന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ കൈമാറിയേക്കും.

  മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ മാന്‍ കൊമ്പ് എക്‌സൈസ് പൂഴ്ത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വനം വകുപ്പ് സംഘം എക്‌സൈസ് ഓഫീസില്‍ എത്തിയത്. മഹസറിലും എഫ് ഐ ആറിലും മാന്‍ കൊമ്പ് ഇല്ലാത്തതു വിവാദമായിരുന്നു.മയക്കുമരുന്ന് കേസില്‍ മാന്‍ കൊമ്പ് ഉള്‍പെടുത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥരും പറഞ്ഞു.കോടനാട് റേഞ്ച് ഓഫീസര്‍ ജി ധനിക്ക് ലാലിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് എക്‌സൈസ് ഓഫീസിലെത്തിയത്.

  39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് സൃഷ്ടിച്ച വിവാദങ്ങള്‍ ചെറുതല്ല . റെയ്ഡില്‍ ഉണ്ടായിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ് മഹസറില്‍ രേഖപ്പെടുത്താതെ പോയത് . റെയഡ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഒരന്വേഷണവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയില്ല എന്നതും ആശ്ചര്യകരമാണ്. തുടര്‍ന്ന് ഈ സംഭവം വിവാദമായ സാഹചര്യത്തിലാണ് എക്‌സൈസ് ഈ വിവരം വനം വകുപ്പിനെ അറിയിച്ചത് .
  Published by:Sarath Mohanan
  First published: