• HOME
  • »
  • NEWS
  • »
  • crime
  • »
  • 'കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍വെച്ച് കയറിപിടിച്ചു'; പരിശീലകനെതിരെ വനിതാ ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ പരാതി

'കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍വെച്ച് കയറിപിടിച്ചു'; പരിശീലകനെതിരെ വനിതാ ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ പരാതി

ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗുണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും തനിക്ക് ഭയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഹാന്‍ഡ്‌ബോള്‍ പരിശീലകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി. അടുത്തിടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്ന് വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനെതിരെയാണ് വനിതാ ഹാന്‍ഡ് ബോള്‍ താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

    മത്സരത്തിനുവേണ്ടി പോയ സമയത്ത് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും വനിതാ കമ്മിഷനിലും പോലീസിന്റെ വുമണ്‍സെല്ലിലും യുവതി പരാതി നല്‍കി. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു സംഭവം നടന്നത്.

    സംഭവത്തെക്കുറിച്ച് പരാതിക്കാരി വിശദീകരിക്കുന്നത് ഇങ്ങനെ:

    കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു ടീമിന്റെ താമസം. അന്നത്തെ ദിവസം രാത്രിയിലെ ഭക്ഷണം എടുക്കാന്‍ മുറിയിലേക്ക് വരാന്‍ പരിശീലകന്‍ പറഞ്ഞു. ഇതനുസരിച്ച് ഭക്ഷണം എടുക്കാനായി ഞാനും മറ്റൊരു പെണ്‍കുട്ടിയും പരിശീലകന്റെ മുറിയിലെത്തി. ആ പെണ്‍കുട്ടി തിരിച്ചുപോയതോടെ ഞാന്‍ മുറിയില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് അദ്ദേഹം പിറ്റേദിവസത്തെ മത്സരത്തെക്കുറിച്ചെല്ലാം സംസാരിച്ചു. മുറിയില്‍ എത്തിയപ്പോള്‍ മഴയായതിനാല്‍ ഭക്ഷണം കൊണ്ടുവരാന്‍ വൈകുമെന്ന് പറഞ്ഞു. തുടര്‍ന്ന് തിരിച്ചുപോകാന്‍ ഒരുങ്ങിയെങ്കിലും എന്നോട് മുറിയില്‍ നില്‍ക്കാനാണ് അദ്ദേഹം പറഞ്ഞത്. പിറ്റേദിവസത്തെ മത്സരത്തെക്കുറിച്ച്‌ ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം വന്ന പെണ്‍കുട്ടിയെ മുറിയില്‍നിന്ന് പറഞ്ഞയച്ചു.

    also read : പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സർക്കാർ ഇടിച്ചുനിരത്തി

    അത് കഴിഞ്ഞതോടെ ഞാന്‍ തിരികെ പോകട്ടെ എന്ന് ചോദിച്ചപ്പോള്‍, ഭക്ഷണം ഇപ്പോള്‍ വരുമെന്നും അതിനുശേഷം പോകാമെന്നും പറഞ്ഞു. അതിനിടെ കറന്റ് പോയി. ഇതോടെ കറന്റ് വന്നിട്ട് പോയാല്‍ മതിയെന്നും അതുവരെ മുറിയില്‍ തന്നെ ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അദ്ദേഹം എന്റെ ചുമലില്‍ കയറി പിടിച്ചു. കൈ തട്ടിമാറ്റിയപ്പോള്‍ വീണ്ടും രണ്ടുചുമലുകളിലും പിടിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കുഴപ്പമില്ലെന്ന് മറുപടിയും നല്‍കി.

    ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കറന്റ് വന്നിട്ട് പോകാമെന്നും ഇരുട്ടത്ത് ഇറങ്ങി നടക്കേണ്ടെന്നും പറഞ്ഞ് അവിടെതന്നെ ഇരുത്തി. ഇതോടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കടന്നുപിടിച്ചു. ഇപ്പോള്‍ എന്തുനടന്നാലും പുറത്താരും അറിയില്ല. ആരോടും പറയാതിരുന്നാല്‍ മതി, എന്റെ ജീവിതം മാറ്റിമറിക്കാന്‍ തനിക്ക് കഴിയും. ഇന്ത്യന്‍ ടീമില്‍ വരെ കളിപ്പിക്കാന്‍ പറ്റും എന്നിങ്ങനെയെല്ലാം പറഞ്ഞു. അതോടെ അങ്ങനെ എനിക്ക് കളിക്കേണ്ട എന്ന് പറഞ്ഞ് മുറിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു അപ്പോള്‍ പിന്നാലെ വന്ന് കോച്ച് പിടിച്ചുനിര്‍ത്തി. ഇക്കാര്യം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാല്‍ എന്താണെന്ന് അറിയാമല്ലോ എന്നുംപറഞ്ഞു ഭീഷണിപ്പെടുത്തി'- പെണ്‍കുട്ടി പറഞ്ഞു.

    രാത്രി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. ഭയം കാരണം അന്നേദിവസം ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ല. പിറ്റേദിവസം കായികതാരമായ ഒരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. ഹോട്ടലില്‍ നടന്ന സംഭവം താന്‍ ചിലരോട് വെളിപ്പെടുത്തിയെന്ന് മനസിലായതോടെ പരിശീലകന്‍ പിന്നീട് തന്നെ മാനസികമായി പീഡിപ്പിക്കുവാനാണ് ശ്രമിച്ചത്. ഇതോടെയാണ് പരിശീലകനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്തതിനാലാണ് വീണ്ടും തിരുവനന്തപുരത്ത് എത്തി താന്‍ ടീമിന്റെ ഭാഗമായെതെന്നും താരം പറഞ്ഞു.

    കഴിഞ്ഞമാസം സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ കമ്മിഷനിലും പോലീസിന്റെ വുമണ്‍സെല്ലിലും പരാതി നല്‍കി. കഴിഞ്ഞദിവസം വുമണ്‍സെല്ലില്‍ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗുണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും തനിക്ക് ഭയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

    പെണ്‍കുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു പരിശീലകന്റെ പ്രതികരണം. ഹാന്‍ഡ് ബോള്‍ അസോസിയേഷനിലെ ഭാരവാഹിത്വത്തില്‍നിന്ന് തന്നെ പുറത്താക്കാനായി ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും സംഭവത്തില്‍ വുമണ്‍സെല്ലിനു മുന്നില്‍ പരിശീലകന്‍ മൊഴി നല്‍കി.
    Published by:Amal Surendran
    First published: