Kerala Gold Smuggling | സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വർണം കടത്തിയ ബാഗുകൾ കണ്ടെടുത്തതായി സൂചന
2013 മുതൽ സന്ദീപ് നായർ സ്വർണക്കടത്ത് രംഗത്തുണ്ടെന്ന വിവരമാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്നത്.

സന്ദീപിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യം
- News18 Malayalam
- Last Updated: July 11, 2020, 9:32 PM IST
തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. പരിശോധനയിൽ സ്വര്‍ണം കടത്താൻ ഉപയോഗിച്ച ബാഗുകള്‍ കണ്ടെത്തിയെന്നാണ് വിവരം. 2013 മുതൽ സന്ദീപ് നായർ സ്വർണക്കടത്ത് രംഗത്തുണ്ടെന്ന വിവരമാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്നത്. സ്വർണക്കടത്തിന് 2014ൽ അറസ്റ്റിലായെങ്കിലും ശിക്ഷിക്കപ്പെട്ടില്ല. ഇതിനിടെ ഒളിവിൽ പോയ സന്ദീപിനെയും രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും ബെംഗളൂരുവിൽ നിന്നും എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തു.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന് സംശയനിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS] നേരത്തെ തന്നെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സരിത്തിനെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യൽ. കസ്റ്റംസിൽ നിന്നും കേസിന്റെ വിശദാംശങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ട്.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന് സംശയനിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]