കൊച്ചി: ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റെടുത്ത് ഹാജരാക്കാൻ നിർമാതാവും നടനുമായ വിജയ് ബാബുവിനോട് (Vijay Babu) ഹൈക്കോടതി (Kerala High Court). ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാമേക്ഷ പരിഗണിക്കുമ്പോൾ താൻ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ തയാറാണ് എന്ന് അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ വാക്കാലുള്ള നിർദേശം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ആദ്യം ഹൈക്കോടതിയുടെ പരിധിയിൽ വരേണ്ടതുണ്ടെന്നും ജസ്റ്റിസ് നിർദേശിച്ചു.
പൊലീസ് തന്റെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും വിജയ് ബാബു കോടതിയിൽ ബോധിപ്പിച്ചു.
വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.
വിജയ് ബാബു നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഹാജരാകാത്ത പക്ഷം പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Also Read-
Vijay Babu| വിജയ് ബാബുവിനെതിരെ നാളെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുംനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ കണ്ടെത്താൻ ഊർജിത ശ്രമം നടത്തുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് സി എച്ച് നാഗരാജു പറഞ്ഞു. നേരത്തെ മെയ് 19 ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
English Summary: Kerala High Court directs accused film producer Vijaya Babu to produce his return ticket to India. Justice P. Gopinath orally directed the petitioner to make himself available to the jurisdiction of the Honourable Court.Court prima facie opined that bail application can be considered, after petitioner makes himself available before the jurisdiction of the Court.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.