സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹർജി ഹൈക്കോടതി തള്ളി
ദുബായ് കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച ശ്രീജിത്തിനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൂറനാട് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ രാഹുൽ കൃഷ്ണൻ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്.

highcourt
- News18 Malayalam
- Last Updated: January 3, 2021, 7:10 AM IST
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ചവറ മുൻ എംഎൽഎ എൻ. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഇന്റർനാഷനൽ അറസ്റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സർക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാൻ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
ദുബായ് കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച ശ്രീജിത്തിനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൂറനാട് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ രാഹുൽ കൃഷ്ണൻ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്. Also Read പുതുവർഷ തലേന്ന് ആദിവാസി പെൺക്കുട്ടികൾക്ക് പീഡനം; വയനാട്ടിൽ രണ്ടു പേർ അറസ്റ്റിൽ
ദുബായി ബീറ്റ്സ് ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനിയില്‍ ശ്രീജിത്ത് നേരത്തെ മാന്‍പവര്‍ സപ്ലൈ നടത്തിയിരുന്നു. ദേര മൗണ്ട് റിയല്‍ ഹോട്ടലിലെ ബീറ്റ്സ് നെറ്റ് ക്ലബ് നടത്തിപ്പുകാരന് കൂടിയായിരുന്നു.വണ്ടിച്ചെക്ക് നല്കി വഞ്ചിച്ചെന്ന കേസില്‍ 2017 മേയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ 2 വര്‍ഷം ശിക്ഷിച്ചത്.