• HOME
  • »
  • NEWS
  • »
  • crime
  • »
  • നടി സണ്ണി ലിയോണിനെതിരായ വഞ്ചനാകേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

നടി സണ്ണി ലിയോണിനെതിരായ വഞ്ചനാകേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി

സണ്ണി ലിയോണി

സണ്ണി ലിയോണി

  • Share this:
കൊച്ചി: സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിനെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചനാ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോൺ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ.

കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. ​നടി, ഭർത്താവ് ഡാനിയൽ വെബെർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവരും പ്രതികളാണ്. ഇവന്റ് മാനേജ്മെന്‍റ് സ്ഥാപന ഉടമയാണ് പരാതി നൽകിയത്. കേരളത്തിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ 30 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് കാണിച്ചായിരുന്നു കേസ്.

Also Read- കാമുകി കഷണങ്ങളായി ഫ്രിഡ്ജിലിരിക്കെ അഫ്താബ് നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായി പൊലീസ്

ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോൺ ഹൈകോടതിയെ അറിയിച്ചത്. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ തീയതി മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാര​ന്റെയും സംഘത്തി​​ന്റെയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ്​ കേസിനിടയാക്കിയത്​. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
Published by:Rajesh V
First published: