• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

യുവതിയെ വ്യാജവിസയിൽ ഒമാനിലേക്ക് കടത്തി പീഡിപ്പിച്ചു

news18india
Updated: July 10, 2018, 11:12 PM IST
യുവതിയെ വ്യാജവിസയിൽ ഒമാനിലേക്ക് കടത്തി പീഡിപ്പിച്ചു
Representation Image
news18india
Updated: July 10, 2018, 11:12 PM IST
കൊല്ലം: അഞ്ചാലുംമൂട് സ്വദേശിയായ യുവതിയെ വ്യാജവിസയില്‍ ഒമാനിലേക്ക് കടത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം നിരവധി പേര്‍ക്ക് കാഴ്ചവെച്ചുവെന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി വെളിപ്പെടുത്തി. പ്രതികൾക്കെതിരെ പരാതി നൽകിയെങ്കിലും അഞ്ചാലുംമൂട് പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

വീട്ടുജോലിക്കെന്ന് പറഞ്ഞാണ് മുപ്പതുകാരിയായ അഞ്ചാലുംമൂട് സ്വദേശിനിയെ ആറുമാസം മുന്‍പ് ഒമാനിലേക്ക് കടത്തിയത്. എന്നാല്‍ വിസ മറ്റൊന്നായിരുന്നതിനാല്‍ ജോലി നേടാനായില്ല. ബന്ധുക്കളായ സജീന, സുഹര്‍ബാന്‍ എന്നിവരാണ് വ്യാജവിസ നല്‍കി വഞ്ചിച്ചത്. വീടിനുള്ളില്‍ വെച്ച് ഇരുവരും യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് പലര്‍ക്കൊപ്പവും കഴിയാന്‍ നിര്‍ബന്ധിച്ചു.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. സഹോദരിമാരായ പ്രതികള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ സഹായത്തോടെ യുവതിയെ പലര്‍ക്കും കാഴ്ചവച്ച് പണം സമ്പാദിച്ചു.

യുവതി രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പ്രതികള്‍ സൂക്ഷിച്ചു. ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും വ്യാജവിസയുടെ കാരണം പറഞ്ഞ് നടപടിയെടുത്തില്ലെന്നും യുവതി പറയുന്നു. കുറ്റകൃത്യം സംബന്ധിച്ച് യുവതിയുടെ മാതാവ് അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുകയും യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയുമായിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് ആക്ഷേപം.
First published: July 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍