• HOME
  • »
  • NEWS
  • »
  • crime
  • »
  • തെക്കൻ കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; 154 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; 154 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

പിടിയിലായവരിൽ നിന്ന്154 ഗ്രാം എം.ഡി.എം.എ പിടികൂടി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു...

mdma_pandalam

mdma_pandalam

  • Last Updated :
  • Share this:
    പത്തനംതിട്ട: പന്തളത്ത് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം  പോലീസ് പിടിയിൽ. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി  വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.

    ഇവരിൽ നിന്നും 154 ഗ്രാം എം.ഡി.എം.എ പിടികൂടി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുളള ഹോട്ടലിൽ വെച്ചാണ് MDMA കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

    ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.

    നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം

    ലഹരി ഉപയോഗിച്ച് വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത നടി തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഉയർന്ന അളവിൽ കഞ്ചാവ് ഇവർ സൂക്ഷിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോനും സംഘവും നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെടുത്തത്.

    ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽനിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും 10 ഗ്രാമിൽ താഴെ അളവിലുള്ള ലഹരി മാത്രമെ കണ്ടെത്തിയുള്ളൂ എന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നു. ഇവർ നേരത്തേ മുതൽതന്നെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

    Also Read- കൊച്ചിയിലെ വാഹനാപകടം; നടി അശ്വതി ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ

    കഴിഞ്ഞ ദിവസം ഇവർ ലഹരി ഉപയോഗിച്ചു വാഹനങ്ങളിൽ കൂട്ടയിടി നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് മാത്രമെ അന്നു പൊലീസ് കേസെടുത്തിരുന്നുള്ളൂ. പരിശോധനയ്ക്ക് സാധ്യത മുൻകൂട്ടികണ്ട് ലഹരിവസ്തുക്കൾ മറ്റെവിടേയ്ക്കെങ്കിലും മാറ്റിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 16ാം വയസ്സ് മുതൽ ലഹരി ഉപയോഗിക്കുന്ന അശ്വതി ഇതിനു മുൻപു പല പ്രാവശ്യം പിടിയിലായിട്ടുണ്ട്.
    Published by:Anuraj GR
    First published: