• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | മത്സ്യത്തൊഴിലാളികളായി പൊലീസ്; മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

Arrest | മത്സ്യത്തൊഴിലാളികളായി പൊലീസ്; മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

മത്സ്യത്തൊഴിലാളികളുടെ വേഷത്തിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്

 • Last Updated :
 • Share this:
  കണ്ണൂർ: പഴയങ്ങാടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ ലൈഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പഴയങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് മടവൂര്‍ സ്വദേശിയും തലശ്ശേരി ഗോപാല്‍പേട്ടയിലെ താമസക്കാരനുമായ പി.വി.റഷീദിനെ (50)യാണ് പൊലീസ് (police) അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ പുതിയങ്ങാടിയില്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുകയായിരുന്നു. പീഡന പരാതി ഉയന്നതോടെ പ്രതി കടന്ന് കളയുകായിരുന്നു.

  ഇയാള്‍ തമിഴ്നാട് രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ വേഷത്തിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പ്രതിയെ നാട്ടിലെത്തിച്ചത്.

  ഡിവൈ.എസ്.പി. സ്‌ക്വാഡിലെ എ.എസ്.ഐ.മാരായ എം.പി.നികേഷ്, കെ.വി.മനോജന്‍, കെ.പി.സയ്ദ്, സീനിയര്‍ സി.പി.ഒ. ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  POCSO Case | പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

  തൊടുപുഴ: തൊടുപുഴയില്‍(Thodupuzha) പതിനേഴുകാരിയെ പീഡിപ്പിച്ചത്(Rape) അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ. കേസില്‍ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(Child Welfare Committee). ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന്(Police) നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

  17 കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇടനിലക്കാരനുള്‍പ്പെടെ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

  കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. ഇന്നലെ പിടിയിലായ ആറു പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ലോട്ടറി വില്‍പ്പനക്കാരന്‍ വരെയുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലെ നിര്‍ധനാവസ്ഥ മുതലെടുത്തും ഭീഷണിപ്പെടുത്തിയുമാണ് ഇടനിലക്കാരന്‍ പണം വങ്ങി മറ്റുള്ളവര്‍ക്ക് കുട്ടിയെ കാഴ്ചവച്ചത്.

  Also Read-Rape| ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആറുപേർ പിടിയിൽ

  ഗര്‍ഭിണിയായ പെണ്‍കുട്ടി ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടനിലക്കാരന്‍ കുമാരമംഗലം സ്വദേശി രഘു, കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

  Also Read-Drug case | ബസ് യാത്രയ്ക്കിടെ ലഹരിഗുളികകളുമായി യുവാവും യുവതിയും പിടിയിൽ

  കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനും തുടര്‍ന്ന് തൊടുപുഴ പൊലീസിനും നല്‍കുകയായിരുന്നു.

  Also Read-Shocking| മദ്യലഹരിയിൽ വൃദ്ധമാതാവിന് മകന്റെ ക്രൂര മർദനം; വരാന്തയിലേക്ക് എടുത്തെറിഞ്ഞു; വീഡിയോ പുറത്ത്

  കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ വീട്ടിലെ നിര്‍ധനാവസ്ഥ നേരത്തെ മുതല്‍ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി സംഘടിപ്പിച്ച് തരാമെന്ന് ഇയാള്‍ കുട്ടിക്ക് വാദ്ഗാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ചൂഷണം ചെയ്യുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
  Published by:Jayashankar Av
  First published: