കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിൽപ്പന (Ganja Smuggling) നടത്തുന്ന ഒഡീഷ (Odisha) സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരിൽ താമസിക്കുന്ന ഈശ്വർ മാജിയെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയിൽ നിന്നും സാഹസികമായി പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് അങ്കമാലി, നോർത്ത് പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലാകുകയും ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കള്‍ വിൽപ്പന നടത്തിയത് ഈശ്വർ മാജിയാണ്. കേരളത്തില്‍ നിന്നുള്ള കഞ്ചാവ് കടത്ത് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. ഈശ്വർ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്പെട്ടതാണ്. കേസിൽ മുന്‍പ് അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലീസിന്റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്.
വടക്കേക്കര സബ്ബ് ഇൻസ്പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Also read-
'കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു'; കണ്ണൂരിൽ ലക്ഷങ്ങളുടെ ഓട്ടുരുളികൾ അടിച്ചുമാറ്റി യുവാവ്; പരക്കം പാഞ്ഞ് പോലീസ്
ആന്ധ്രയിൽ നിന്ന് കൊറിയർ സ്ഥാപനം വഴി കഞ്ചാവ് കടത്ത്; മൂന്നു പേർ കൂടി അറസ്റ്റിൽ
ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ (courier) സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ (cannabis case) മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ, പുളിമല കാഞ്ഞിരക്കുഴി വീട്ടിൽ വിമൽ, ആയിരൂർപ്പാടം ആളക്കൽ വീട്ടിൽ മൻസൂർ എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്സലായി എത്തുകയായിരുന്നു. വിമലിന്റെ പേരിലാണ് പാഴ്സൽ വന്നത്. ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചത്. പത്ത് കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പോലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്.
Also read-
Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം
നാല് കിലോ കഞ്ചാവുമായി തൃശൂർ അയ്യന്തോൾ പോലീസും ഗോകുലിനെ പിടികൂടിയിരുന്നു. വിമലിന്റെയും മൻസൂറിന്റെയും പേരിലും കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പിൽ നിന്നും പിടികൂടിയത്. ഇവർ ഇതിനു മുമ്പും കൊറിയർ വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.