• HOME
 • »
 • NEWS
 • »
 • crime
 • »
 • Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

ന്യൂസിലൻഡിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നൽകി ഇവർ ലക്ഷങ്ങളാണ് തട്ടിയത്.

 • Share this:
  ട്രാവൽ ഏജൻസിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് (Fraud) നടത്തി മുങ്ങിയ യുവതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ (Arrest). മാവേലിക്കര സ്വദേശിനി ലീന ഭവാനി (43) ആണ് പോലീസിന്റെ പിടിയിലായത്.

  ആലപ്പുഴയിലെ (Alappuzha) അരൂര്‍ കേന്ദ്രീകരിച്ച് 'അഡ്ലെന്‍' എന്ന പേരില്‍ ഇവർ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി മറയാക്കിയായിരുന്നു തട്ടിപ്പ്. ന്യൂസിലൻഡിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നൽകി ഇവർ ലക്ഷങ്ങളാണ് തട്ടിയത്. ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിനിരയായ നാല് പേർ നൽകിയ പരാതിയിന്മേലുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നീണ്ടത്. നാല് പേരിൽ നിന്നും അഞ്ച് ലക്ഷം വീതമാണ് ഇവർ തട്ടിയത്.

  ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഫോണ്‍ ലൊക്കേഷനുകള്‍ പിന്തുടർന്നാണ് പോലീസ് ഇവരെ വലയിലാക്കിയത്. അരൂര്‍ എസ്ഐ സെനി ബി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി സി ഉഷ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.

  Also read-Gold Smuggling | ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേർ പിടിയിൽ

  Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ്‌ മലപ്പുറത്ത് പിടിയിൽ

  മലപ്പുറം കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44), സഹായി കൊയമ്പത്തൂര്‍ ഉക്കടം സ്വദേശി ജെയ്ലാബ്ദീല്ന്‍ (46) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ച് ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാര്‍ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കൊളത്തൂര്‍ പോലീസിന് സാധിച്ചു. പെരിന്തല്‍മണ്ണ DySP എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ്.ഐ. കെ.പി. ചന്ദ്രന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ അമ്പലപ്പടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോ വാഹനം മോഷണം പോയതായി പരാതി ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിൻ്റെ നിര്‍ദ്ദേശപ്രകാരം  പെരിന്തല്‍മണ്ണ DySP നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ആണ് അന്വേഷണം തുടങ്ങിയത്.

  Also Read- Mysterious Death | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

  കൊയമ്പത്തൂര്‍, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ബസ്സില്‍ കറങ്ങിനടന്ന് പകല്‍ സമയത്ത് വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കണ്ടുവച്ച് രാത്രി വന്ന് അവ മോഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്.    ഇത്തരത്തിൽ നിരവധി യമഹ RX100 ബൈക്കുകളും ഒരു കാറും രാത്രിയില്‍ മോഷണം നടത്തിയതായി പ്രതികളെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍  മോഷ്ടിക്കുന്ന വാഹനങ്ങള്‍ കൊയമ്പത്തൂര്‍ ഭാഗത്ത്  കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി.
  Published by:Naveen
  First published: