തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡില്‍ 12 പേര്‍ അറസ്റ്റില്‍. 142 കേസുകൾ രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈലുകൾ ഹാർഡ് ഡിസ്ക് എന്നിവ ഉൾപ്പെടെ 270 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അശ്ലീല സൈറ്റുകള്‍ക്ക് അടിമയാണോ? രക്ഷനേടാന്‍ വിളിക്കൂ; ഡി ഡാഡുമായി കേരളാ പോലീസ്
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും കാണുന്നതിനും എതിരെയുള്ള പോലീസ് നടപടി തുടരുമെന്ന് സൈബർ ഡോം വ്യക്തമാക്കി. സൈബർ ഡോം മേധാവി പി പ്രകാശിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.