• HOME
  • »
  • NEWS
  • »
  • crime
  • »
  • 77 കേസുകളിൽ പോലീസ് പിടികൂടിയത് 64 കിലോ സ്വർണം; 'കരിപ്പൂർ മോഡൽ' സ്വർണവേട്ട മറ്റു വിമാനത്താവളങ്ങളിലേക്കും

77 കേസുകളിൽ പോലീസ് പിടികൂടിയത് 64 കിലോ സ്വർണം; 'കരിപ്പൂർ മോഡൽ' സ്വർണവേട്ട മറ്റു വിമാനത്താവളങ്ങളിലേക്കും

സ്വർണം കൊണ്ടുവരുന്നവര്‍ മാത്രമല്ല, കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കടത്തുന്ന സംഘങ്ങളെയും പോലീസ് വലയിലാക്കി.

  • Share this:

    മലപ്പുറം: കരിപ്പൂർ മോഡൽ പോലീസ് നിരീക്ഷണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ കൂടി നടപ്പിലാക്കാൻ ആലോചന. മലപ്പുറം എസ് പി സുജിത്ത് ദാസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഡിജിപി അനിൽ കാന്ത് ആണ് ഇത് മാതൃകയാക്കാൻ ആലോചിക്കുന്ന കാര്യം വ്യക്തമാക്കിയത്.  ഈ വർഷം ജനുവരി അവസാനം മുതൽ ആണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് നിരീക്ഷണ സംവിധാനം ആരംഭിച്ചത്. സ്വർണ കടത്ത് തടയുക എന്നതിന് അപ്പുറം സുരക്ഷ ഉറപ്പ് വരുത്തുക കൂടി ആയിരുന്നു ഉദ്ദേശം.

    ഇതുവരെ 77 സ്വർണ കടത്ത് കേസുകൾ പോലീസ് പിടികൂടി കഴിഞ്ഞു. 33 കോടി രൂപ മൂല്യം കണക്കാക്കുന്ന 64 കിലോ സ്വർണം ആണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് കടത്തുന്ന സ്വർണം പതിവായി പിടികൂടുന്ന പോലീസ് കള്ളക്കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ പിടികൂടി. മലപ്പുറം എസ് പിയെ അഭിനന്ദിച്ച ഡിജിപി ഈ സംവിധാനം മറ്റ് വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളിലും സജ്ജമാക്കാൻ ആലോചിക്കുന്നു എന്നും വ്യക്തമാക്കി.

    Also Read-യുവതി മദ്യലഹരിയിലോടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പരാക്രമം

    സ്വർണ കടത്ത് പിടികൂടുന്നതിന് അപ്പുറം മേഖലയിലെ സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് എയ്ഡ് പോസ്റ്റ് കൊണ്ട് സാധിച്ചു. സ്വർണം കൊണ്ടുവരുന്നവര്‍ മാത്രമല്ല, കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കടത്തുന്ന സംഘങ്ങളെയും പോലീസ് വലയിലാക്കി. ഇത്തരത്തിൽ ഉള്ള 4 സംഘങ്ങൾ ആണ് ഇക്കാലയളവിൽ പോലീസിൻ്റെ പിടിയിലായത്. സ്വർണം കൊണ്ട് വരുന്നവരെ വിമാനത്താവള പരിസരത്ത് നിന്നും തട്ടി ക്കൊണ്ട് പോകുന്ന സംഭവങ്ങളും  നന്നേ കുറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഈ സംവിധാനം മറ്റ് വിമാനത്താവള മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പോലീസ് ആലോചിക്കുന്നത്. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും പോലീസ് സ്വർണക്കടത്ത് കേസുകളിൽ പിടികൂടിയിട്ടുണ്ട്.

    കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ പിടിയിലായത് ഓഗസ്റ്റിൽ ആണ്. കള്ളക്കടത്ത് സ്വർണം  പി മുനിയപ്പ കരിയർമാർക്ക് തിരിച്ച് നൽകിയിരുന്നത്  25000 രൂപ വീതം വാങ്ങിയായിരുന്നു. മുനിയപ്പയുടെ കയ്യിൽ  നിന്നും 320  ഗ്രാം തങ്കം  442980 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു എ ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തിരുന്നു.

    പോലീസിൻറെ ഈ സ്വർണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്. പോലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണം നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും . പക്ഷേ സ്വർണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.

    Also Ready-ഭാര്യ ആഭരണങ്ങൾ മോഷ്ടിച്ചു; പരാതിയുമായി എഴുപതുകാരൻ പൊലീസ് സ്റ്റേഷനിൽ

    കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ യും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തത് , എക്സറേ പരിശോധന വരെ നടത്തിയാണ് പോലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിൻറെ അന്വേഷണത്തിൽ പിടിയിലാകുന്നു.

    Published by:Jayesh Krishnan
    First published: