Gold Smuggling Case | ആറ് കുറ്റങ്ങൾ ചുമത്തി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തു; പരാതി നൽകിയത് ഐ.ടി വകുപ്പ്

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.

News18 Malayalam | news18-malayalam
Updated: July 13, 2020, 7:45 PM IST
Gold Smuggling Case | ആറ് കുറ്റങ്ങൾ ചുമത്തി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തു; പരാതി നൽകിയത് ഐ.ടി വകുപ്പ്
News18 Malayalam
  • Share this:
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു. ഐ.ടി വകുപ്പ് നൽകിയ പരാതിയിൽ തിരുവനന്തപുരം കൻറോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.

ഇതിനിടെ വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ജൂവലറികൾക്കു വേണ്ടിയല്ല ഭീകരപ്രവർത്തനത്തിനു വേണ്ടിയെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. കേസിൽ അറസ്റ്റിലായ സ്വപ് സുരേഷിനെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.

എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതി കസ്റ്റഡിയിൽവിട്ടു. പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എൻ.ഐ.എ വ്യക്തമാക്കി.

സ്വർണക്കടത്തിനായി ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയിൽ വിട്ടു.

You may also like:ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി [NEWS]യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു [NEWS] സ്വർണം കടത്തിയത് ഭീകര പ്രവര്‍ത്തനത്തിന്; ജൂവലറികൾക്കു വേണ്ടിയല്ല; കോടതിയിൽ NIA [NEWS]

സ്വർണം അടങ്ങിയ ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് വ്യാജരേഖകൾ നിർമ്മിച്ചത്. ദുബായിലുള്ള ഫൈസൽ ഫരീദാണ് ഇതിന് പിന്നിലെന്നും എൻ.ഐ.എ. സംഘം കോടതിയെ അറിയിച്ചു.
Published by: Aneesh Anirudhan
First published: July 13, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading