• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നടിയെ ആക്രമിച്ച കേസില്‍ വനിതാ കമ്മീഷന് തപാലില്‍ ലഭിച്ചത് മനുഷ്യവിസര്‍ജ്യവും ഭീഷണിക്കത്തും; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്


Updated: July 19, 2018, 4:40 PM IST
നടിയെ ആക്രമിച്ച കേസില്‍ വനിതാ കമ്മീഷന് തപാലില്‍ ലഭിച്ചത് മനുഷ്യവിസര്‍ജ്യവും ഭീഷണിക്കത്തും; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

Updated: July 19, 2018, 4:40 PM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ കാര്യാലയത്തിലേക്ക് ഭീഷണി കത്തും മനുഷ്യവിസര്‍ജ്യവും തപാല്‍ വഴി അയച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസിന്റെതാണ് ഉത്തരവ്. യുവനടിയെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്നാണ് കമ്മീഷന്‍ അധ്യക്ഷക്കെതിരെ ദീഷണി കത്തും മനുഷ്യവിസര്‍ജ്യവും തപാലില്‍ ലഭിച്ചത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയിലാണ് നടപടി.

കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പോലീസ് ക്രൈം 1485/17 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐ.പി സിയിലെ വകുപ്പുകളും കേരള പൊലീസ് ആക്റ്റിലെ വകുപ്പുകളും ചേര്‍ത്ത് അന്വേഷണം നടന്നു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍