• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING | മാർക്ക് തട്ടിപ്പ്; സർവകലാശാലയുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും വിവരങ്ങളും ഉപയോഗിക്കുന്നത് മറ്റ് ഉദ്യോഗസ്ഥർ.

News18 Malayalam | news18-malayalam
Updated: November 24, 2019, 4:44 PM IST
BREAKING | മാർക്ക് തട്ടിപ്പ്; സർവകലാശാലയുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്
news18
  • Share this:
തിരുവനന്തപുരം: മോഡറേഷൻ മാർക്ക് തട്ടിപ്പിൽ കേരള സർവകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സുരക്ഷാ പ്രോട്ടോകാൾ പാലിക്കപ്പെടുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധിവിക്ക് കൈമാറി.

ഡെപ്യൂട്ടി രജിസ്ട്രാർക്ക് പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും സംഘം കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥരാണ് ഉപയോഗിക്കുന്നത്. E S സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും  റിപ്പോർട്ടിലുണ്ട്.

Also Read കേരള സർവകലാശാല മാർക്ക് തിരിമറി: കമ്പ്യൂട്ടർ സെൽ ഡയറക്ടർക്ക് സസ്പെൻഷൻ

സർവകലാശാലയിൽ ക്രമക്കേട് നടന്നാൽ കണ്ടെത്താൻ സംവിധാനമില്ലാത്ത അവസ്ഥയാണ്. സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ മുതലെടുത്താണോ മാർക്ക് തട്ടിപ്പ് നടന്നതെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Also Read മാർക്ക് ലിസ്റ്റ് തട്ടിപ്പ്; അവധി ദിനത്തിൽ കള്ളത്താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ തുറന്ന് ഡയറക്ടറും സംഘവും 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍