HOME /NEWS /Crime / ചിന്തൻ ശിബിരത്തിലെ പീഡനശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ചിന്തൻ ശിബിരത്തിലെ പീഡനശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് എച്ച.നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് ഒരു വർഷത്തേയ്ക്കു പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തത്.

  • Share this:

    കോട്ടയം: പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ പീഡന പരാതി ഉയർന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി. ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്ത് സർക്കുലർ പുറത്തിറക്കി. ഒരു വർഷത്തേയ്ക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

    ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് എച്ച.നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് ഒരു വർഷത്തേയ്ക്കു പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. ഈ കാലയളവിൽ പാർട്ടി പരിപാടികളിൽ നിന്നും ശംഭുവിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയായ വനിതയാണ് 2022 നവംബർ 23 ന് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.

    കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. വിഷയത്തിൽ ശംഭുവിനെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയായ വനിതയാണ് 2022 നവംബർ 23 ന് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.

    First published:

    Tags: Congress leaders, Palakkad, Suspension, Youth congress