താമരശ്ശേരി സ്വദേശിയെ ബഹറിനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

news18india
Updated: July 4, 2018, 9:37 PM IST
താമരശ്ശേരി സ്വദേശിയെ ബഹറിനിൽ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
  • Share this:
കോട്ടയം: പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചങ്ങനാശ്ശേരി എസ് ഐയെ സ്ഥലം മാറ്റി. എസ് ഐ സമീർ ഖാനെയാണ് സ്ഥലം മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ യു ഡി എഫ്, ബി ജെ പി പ്രവർത്തകർ ഉപരോധിച്ചു. ചങ്ങനാശേരി താലൂക്കിൽ നാളെ യുഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു.

സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിൽ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. ചങ്ങനാശേരി പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. നഗരസഭയിലെ സിപിഎം കൗൺസിലറുടെ പരാതിയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യൽ.

കോട്ടയം വാകത്താനത്തെ വാടക വീട്ടിലാണ് സുനില്‍കുമാറിനെയും ഭാര്യ രേശ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading