• HOME
  • »
  • NEWS
  • »
  • crime
  • »
  • കേശവദാസപുരം മനോരമ കൊലപാതകം: കത്തി കണ്ടെടുത്തു; തെളിവെടുപ്പിനിടെ നാട്ടുകാരുടെ രോഷപ്രകടനം

കേശവദാസപുരം മനോരമ കൊലപാതകം: കത്തി കണ്ടെടുത്തു; തെളിവെടുപ്പിനിടെ നാട്ടുകാരുടെ രോഷപ്രകടനം

തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതി ആദം അലിയുമായി കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. പ്രതി താമസിച്ചിരുന്ന വീടിന് മുന്നിലെ ഓടയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. രാവിലെ വന്‍ സുരക്ഷയോടെയാണ് പ്രതി ആദം അലിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു.

    കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.

    Also Read- നവജാതശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ; ഇടുക്കി മാങ്കുഴി ഗ്രാമത്തിൽ അരുംകൊലകൾ തുടർക്കഥ

    കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

    ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളില്‍ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് ഞായറാഴ്ച വര്‍ക്കലയിലുള്ള കുടുംബവീട്ടില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് ദിനരാജിനെ നാട്ടുകാര്‍ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.

    പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

    Also Read- ഒൻപതാം ക്ലാസുകാരനെതിരായ പീഡനകേസിൽ ട്വിസ്റ്റ്; പെൺകുട്ടിയുടെ അച്ഛൻ മകളെ പീഡിപ്പിച്ച കേസിൽ പ്രതി

    മോഷണം ലക്ഷ്യമിട്ടാണ് മനോരമയെ പ്രതി ആദം അലി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മനോരമയുടെ ആറ് പവന്‍ കണ്ടെത്താനായിട്ടില്ല. പരിചയമുള്ള ആളായിരുന്നതിനാല്‍ വീട്ടില്‍ പ്രവേശിക്കാന്‍ എളുപ്പമായിരുന്നുവെന്നും പ്രതി പബ്ജിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചു. കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമില്‍ പോയി വസ്ത്രം മാറിയ ശേഷം നാട്ടില്‍ പോകാനായി ശ്രമിച്ചു. ഇതിനിടയില്‍ ചെന്നൈയില്‍ നിന്നാണ് പ്രതി പിടിയിലായത്.
    Published by:Rajesh V
    First published: