• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിനെ തട്ടിക്കൊണ്ടു പോയത് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അമ്മാവന്റെ മകന്‍ നിയാസിന്റെയും നേതൃത്വത്തില്‍

news18
Updated: May 28, 2018, 3:30 PM IST
കെവിനെ തട്ടിക്കൊണ്ടു പോയത് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അമ്മാവന്റെ മകന്‍ നിയാസിന്റെയും നേതൃത്വത്തില്‍
news18
Updated: May 28, 2018, 3:30 PM IST
തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്തെ നട്ടാശ്ശേരി സ്വദേശി സ്വദേശി കെവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയത് നീനു ചാക്കോയുടെ സഹോദരും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം.

കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഷാനു ചാക്കോ, അമ്മാവന്റെ മകനും ഡി,വൈ.എഫ്.ഐ നേതാവുമായ ചിന്നു എന്നറിയപ്പെടുന്ന റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കോട്ടയത്തെത്തി വീടാക്രമിച്ചതും കെവിനയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയതും.

കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്‍പ്പെട്ട നിഷാന്‍, വാഹന ഉടമ ഇബ്രാഹിം കുട്ടി എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. അതേസമയം കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായിട്ടില്ല. ഇബ്രാഹിംകുട്ടിയുടെ മകന്‍ റിയാസും അക്രമി സംഘത്തിലുണ്ടായിരുന്നു. ഇവര്‍ തെങ്കാശിയിലേക്ക് കടന്നതായാണ് സൂചന. രണ്ടു വാഹനങ്ങളിലായാണ് ഗുണ്ടാ സംഘം കോട്ടയത്തെത്തിയത്.

കെവിനെയും ബന്ധു അനീഷിനെയും രണ്ടു വാഹനങ്ങളിലാണ് ഈ സംഘം തട്ടിക്കൊണ്ടു പോയതും. യാത്രയ്ക്കിടെ മര്‍ദ്ദനത്തിനുശേഷം അനീഷിനെ ഗുണ്ടാസംഘം വഴിയില്‍ ഇറക്കിവിടുകയായിരുന്നു. അതേസമയം കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെട്ടെന്നാണ് അനീഷിനോട് സംഘാംഗങ്ങള്‍  അറിയിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ സഹിതം അനീഷ് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കെവിനെ കണ്ടെത്താന്‍ തയാറാകാതെ പരാതി അവഗണിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേസമയം കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായിരിക്കുകയാണ്. വരാപ്പുഴയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതിനു പിന്നാലെ പൊലീസ് പ്രതിക്കൂട്ടിലായതാണ് സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രതികളിലൊരാള്‍ ഡി.വൈ.എഫ്.ഐ പ്രാദേശക നേതാവാണെന്നതാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത്.

കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഓടിച്ചിരുന്നത് നീനുവിന്റെ അമ്മാവന്റെ മകനായ നിയാസ് ആയിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റാണ്. പൊലീസ് കസ്റ്റഡിയിലുള്ള നിഷാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് വിവരം. ഒളിവിലുള്ള മറ്റു പ്രതികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

മൂന്നു വര്‍ഷമായി കെവിനും തെന്‍മല സ്വദേശിയായ നീനുവും പ്രണയത്തിലായിരുന്നു. എന്നാല്‍, നീനുവിന്റെ വിവാഹം മറ്റൊരാളുമായി നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെയാണ് നീനു കോട്ടയത്തെത്തിയതും കെവിനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതും. ഇക്കാര്യം നീനു വീട്ടിലറിയിച്ചതിനു പിന്നാലെ ബന്ധുക്കള്‍ കൊട്ടയെത്തിയെങ്കിലും അവര്‍ക്കൊപ്പം മടങ്ങാന്‍ താല്‍പര്യമില്ലെന്ന് നീനു പൊലീസിന്റെ സാന്നിധ്യത്തില്‍ അറിയിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയായ നീനുവിന്റെ തീരുമാനത്തിനു വിലകല്‍പിക്കാതെ വീട്ടുകാര്‍ക്കൊപ്പം മടങ്ങാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
First published: May 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍