കൊല്ലം: യുവത്വത്തിന്റെ ആവേശത്തില്‍ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഒടുവില്‍ കൊലപ്പെടുത്തുകയും ചെയ്തതോടെ തകര്‍ന്നത് 16 കുടുംബങ്ങള്‍. തന്റെ സഹോദരിയുമായി കെവിന് അടുപ്പത്തിലാണെന്നറിഞ്ഞതോടെ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചാണ് നീനുവിന്റെ സഹോദരന് ഷാനു ചാക്കോ നാട്ടിലെത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളുമായ ഒരുപറ്റം യുവാക്കളുമായാണ് ഇയാൾ കെവിനെ തേടി കോട്ടയത്തെത്തിയത്. ആ യാത്രയ്ക്കൊടുവിലാണ് സ്വന്തം സഹോദരിയായ നീനു വിധവയായതും 14 പേര് കൊലക്കേസില്‍ പ്രതികളായതും. ഇതില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ട 1, 2, 3, 4, 6, 7, 8, 9, 11, 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. നീനുവിന്റെ അച്ഛന് ചാക്കോയും സഹോദരന് ഷാനു ചാക്കോയും ഉള്‍പ്പടെ 14 പേരാണ് കെവിൻ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന് തുടങ്ങി ഇഷാന്, റിയാസ്, ചാക്കോ, മനു മുരളീധരന്, ഷെഫിന്, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്, ഷിനു നാസര്‍, റെമീസ് എന്നിവരാണ് മറ്റു പ്രതികള്‍. വിധി വരുമ്പോൾ ഇതില്‍ ഒന്പതുപേര് ജയിലിലും. അഞ്ചുപേര്‍ ജാമ്യത്തിലുമായിരുന്നു.
ഷാനുവിന്റെ മാതാപിതാക്കളും മിശ്രവിവാഹിതരാണ്. കൂടാതെ ഷാനുവിന്റെ ഭാര്യ ജെസിയുടെ മാതാപിതാക്കളും മിശ്രവിവാഹിതര്‍. ഇത്തരമൊരു ജീവിത സാഹചര്യത്തിലാണ് സഹോദരി താഴ്ന്ന ജാതിയിൽപ്പെട്ട കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചത് ഷാനു ചാക്കോയെ പ്രകോപിപ്പിച്ചത്.
കോടതി ശിക്ഷ വിധിച്ചതോടെ യൗവ്വനകാലമത്രയും ജയിലഴിക്കുള്ളില്‍ കിടക്കേണ്ട അവസ്ഥയിലാണ് ഷാനു ഉൾപ്പെടെയുള്ള പ്രതികൾ. ഏറ്റവും പ്രായം കുറഞ്ഞ മൂന്നാം പ്രതി ഇഷാന് ഇസ്മയിലിന് 21 വയസാണ് പ്രായം. മുതിര്‍ന്നയാള്‍ ഏഴാം പ്രതി ഷിഫിന് സജാദാണ്. 28 വയസാണ് സജാദിന്റെ പ്രായം. ശിക്ഷയില്‍ ഇളവ് ലഭിച്ചാലും 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുമെന്ന സൂചനയാണ് നിയമവിദഗ്ധര്‍ നല്‍കുന്നത്.
Also Read
'ചാക്കോ ശിക്ഷിക്കപ്പെടണം' വിധിയിൽ തൃപ്തനല്ലെന്ന് കെവിന്റെ പിതാവ്
കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന എം.എസ് ഷിബുവിനെ പിരിച്ചുവിട്ടു. കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് സിവില്‍ പൊലീസ് ഓഫീസറായ ടി.എം ബിജുവിനും ജോലി നഷ്ടമായി. ഇതോടെ ഇവരുടെ കുടുംബവും പ്രതിസന്ധിയിലായി. കെവിനെ നഷ്ടപ്പെട്ട മാതാപിതാക്കളും ഭര്‍ത്താവിനെ നഷ്ടപ്പെട്ട നീനുവും ഈ ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കടുംബങ്ങളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.