• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊലയില്‍ പങ്കില്ല; നീനുവിന് മാനസിക പ്രശ്‌നമുണ്ടെന്ന് ആവര്‍ത്തിച്ച് രഹ്ന


Updated: July 4, 2018, 11:13 AM IST
കൊലയില്‍ പങ്കില്ല; നീനുവിന് മാനസിക പ്രശ്‌നമുണ്ടെന്ന് ആവര്‍ത്തിച്ച് രഹ്ന

Updated: July 4, 2018, 11:13 AM IST
കോട്ടയം: കെവിന്റെ കൊലപാതകത്തിലോ ഗൂഢാലോചനയിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമാക്കി നീനുവിന്റെ മാതാവ് രഹ്ന. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്റ്റേഷനില്‍വച്ച് നിര്‍ബന്ധപൂര്‍വം വീട്ടില്‍ക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ട്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെഹ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും രഹ്ന പറഞ്ഞു.

മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. കെവിന്റെ കൊലപാതകത്തിനുശേഷം താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍