• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെവിന്റെ കൊല ആസൂത്രണം ചെയ്തത് രഹ്ന; പ്രതി ചേര്‍ക്കാതെ പൊലീസ്

News18 Malayalam
Updated: June 29, 2018, 3:37 PM IST
കെവിന്റെ കൊല ആസൂത്രണം ചെയ്തത് രഹ്ന; പ്രതി ചേര്‍ക്കാതെ പൊലീസ്
News18 Malayalam
Updated: June 29, 2018, 3:37 PM IST
കോട്ടയം:കെവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് നീനുവിന്റെ അമ്മ രഹ്നയെന്ന് കേസിലെ മുഖ്യസാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിന്റെ വെളിപ്പെടുത്തല്‍.

കെവിന്‍ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് രഹ്ന കേസിലെ മറ്റൊരു പ്രതിയായ നിയാസിനൊപ്പം മാന്നാനത്ത് എത്തിയിരുന്നു. അന്ന് നീനുവിനെയും കെവിനെയും വകവരുത്തുമെന്ന് ഇവര്‍ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ രഹ്നയെ പ്രതിയാക്കാത്തത് സംശയകരമാണെന്നും അനീഷ് ആരോപിച്ചു.

കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്നയെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ അന്വേഷണസംഘം ഇതുവരെ തയാറാകാത്തത് സംശയകരമാണ്. പൊലീസുകാര്‍ കൂടി പ്രതികളായതിനാല്‍ കെവിന്റെ കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.

കെവിനെ തട്ടിക്കൊണ്ടു പോയ മാന്നാനത്തെ വീട്ടിലെത്തിയാണ് രഹ്ന ഭീഷണി മുഴക്കിയത്. ഇതേക്കുറിച്ച് പൊലീസിനോട് പറഞ്ഞെങ്കിലും രഹ്നയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം ഇതുവരെ തയാറായില്ലെന്നും അനീഷ് ആരോപിക്കുന്നു.

 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...