നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കെവിൻ വധക്കേസ്: ശിക്ഷാവിധിയിൽ വാദം ഇന്ന്

  കെവിൻ വധക്കേസ്: ശിക്ഷാവിധിയിൽ വാദം ഇന്ന്

  ദുരഭിമാന കൊലയാണെന്ന കോടതി നിരീക്ഷണം ഉണ്ടായതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

  കെവിൻ

  കെവിൻ

  • News18
  • Last Updated :
  • Share this:
   കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പത്ത് പ്രതികള്‍ക്കുള്ള ശിക്ഷാവിധിയിൽ ഇന്ന് കോടതി വാദം കേൾക്കും. ശിക്ഷ ഇന്നോ മറ്റൊരു ദിവസമോ വിധിക്കും. ദുരഭിമാന കൊല എന്ന് കോടതി വിലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസിലാണ് ഇന്ന് വിധി പറയുന്നത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

   കൊലപാതകം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കെവിന്‍ വധക്കേസില്‍ ശിക്ഷാ വിധി. ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചന ദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശിയെന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

   ഒന്ന് മുതല്‍ നാലു വരെ പ്രതികളായ പ്രതികളായ ഷാനു ചാക്കോ , നിയാസ്, ഇഷാന്‍, റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഐ.പി.സി 120 ബി പ്രകാരം എഴ് വര്‍ഷം വരെ തടവ് ലഭിക്കാം. 2, 4, 6, 9, 11, 12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തെന്നും തെളിഞ്ഞിട്ടുണ്ട്.

   ഏഴാം പ്രതി ഷിഫിന്‍ സജാദ് തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വര്‍ഷം തടവ് ലഭിച്ചേക്കാം. 8, 12 പ്രതികള്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്നാണ് കണ്ടെത്തൽ.

   ദുരഭിമാന കൊലയാണെന്ന കോടതി നിരീക്ഷണം ഉണ്ടായതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

   Also Read കേരളത്തെ ഞെട്ടിച്ച കൊലപാതകം; കെവിൻ വധക്കേസ് നാൾവഴികൾ

   First published:
   )}