• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിന്റേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; മര്‍ദ്ദിച്ച് പുഴയില്‍ മുക്കിയതാകാമെന്നു പൊലീസ്


Updated: June 29, 2018, 4:08 PM IST
കെവിന്റേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; മര്‍ദ്ദിച്ച് പുഴയില്‍ മുക്കിയതാകാമെന്നു പൊലീസ്

Updated: June 29, 2018, 4:08 PM IST
കോട്ടയം: നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള അക്രമി സംഘം തട്ടിക്കൊണ്ടു പോയ കെവിന് ചാലിയക്കരയിലെ പുഴയില്‍ മുങ്ങുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ചീഫ് എക്സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കെവിന്റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

അതേസമയം മുങ്ങിമരണമെന്നു പറയുമ്പോഴും വെള്ളത്തില്‍ വീണതാണോ അതോ മുക്കിക്കൊന്നതാണോ എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. മര്‍ദ്ദനത്തില്‍ അവശനായ കെവിനെ അക്രമിസംഘം പുഴയിലേക്ക് എറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

കെവിന്റെ മജ്ജയും മൃതദേഹം കണ്ടെത്തിയ ഭാഗത്തുനിന്നു ശേഖരിച്ച വെള്ളവുമാണ് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയത്. രണ്ടിലും ഒരേ തരത്തിലുള്ള സൂക്ഷ്മാണുക്കളാണുള്ളതെന്നു പരിശോധനയില്‍ കണ്ടെത്തി. വെള്ളത്തില്‍ മുങ്ങുമ്പോഴും ജീവനുണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. ജീവനോടെയിരിക്കെ മുങ്ങിയാല്‍ മാത്രമേ വെള്ളം ഹൃദയത്തിലും രക്തത്തിലൂടെ മജ്ജയിലും എത്തുകയുള്ളൂ. ഇതോടെ കെവിന്‍ വെള്ളത്തില്‍ മുങ്ങിയപ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെന്നു വ്യക്തമായി. കെവിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷപ്പെടാനായി ഓടിയപ്പോള്‍ പുഴയില്‍ വീണതാണെങ്കില്‍ വെപ്രാളം കാണിക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലില്ല. അതുകൊണ്ടു തന്നെയാണ് മര്‍ദ്ദിച്ച് അവശനാക്കി വെള്ളത്തില്‍ ഇട്ടതാകാമെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.

മേയ് 27 ന് പുലര്‍ച്ചെയാണ് മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടു പോയത്. അന്നുതന്നെ പരാതിയുമായി കെവിന്റെ പിതാവും നീനുവും പൊലീസിനു മുന്നിലെത്തിയെങ്കിലും കാര്യമായ അന്വേഷണം നടത്താന്‍ അവര്‍ തയാറായില്ല. പിറ്റേന്ന് രാവിലെയാണ് പുനലൂരിലവെ ചാലിയക്കര പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം തങ്ങളുടെ പിടിയില്‍ നിന്ന് കെവിന്‍ രക്ഷപ്പെട്ട മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതികള്‍.
Loading...
 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍