• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെവിൻ വധക്കേസ് പ്രതികളെ ഇന്ന് തെന്മലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും


Updated: June 1, 2018, 3:57 PM IST
കെവിൻ വധക്കേസ് പ്രതികളെ ഇന്ന് തെന്മലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Updated: June 1, 2018, 3:57 PM IST
കോട്ടയം: കെവിൻ വധക്കേസിലെ പ്രതികളെ ഇന്ന് തെൻമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കെവിൻ വധക്കേസിലെ പ്രതികളെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് കോടതി വിട്ടുനൽകിയത്. ഈ ദിവസങ്ങൾക്കുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കെവിനെ തട്ടിക്കൊണ്ടുപോയ സ്ഥലങ്ങളിലൂടെ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മലയിലും അന്വേഷണസംഘം പ്രതികളെ എത്തിച്ച് തെളിവെടുക്കും. കെവിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ പൊലീസിനാകൂ. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കും. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ അനീഷാണ് പ്രതികളെ തിരിച്ചറിയേണ്ടത്.

അഞ്ചു പ്രതികൾക്കുവേണ്ടി അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഉൾപ്പടെ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

നീനുവിന്റെ സംരക്ഷണ ചുമതല പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പരാതി മുഖവിലയ്ക്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കെവിന്റെ ഭാര്യ നീനുവിനെ സന്ദർശിച്ചശേഷം വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
First published: June 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626