നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പട്ടാപകൽ മുളകുപൊടി എറിഞ്ഞ് കവർച്ച: പ്രധാന പ്രതി പിടിയിൽ

  പട്ടാപകൽ മുളകുപൊടി എറിഞ്ഞ് കവർച്ച: പ്രധാന പ്രതി പിടിയിൽ

  എംജി റോഡിലെ ബാങ്കിൽ നിന്ന് പണയം വെച്ച് സ്വർണം എടുക്കാൻ പോവുകയായിരുന്ന ധർമടം സ്വദേശി റഹീസിന്റെ കൈയിൽ നിന്ന് അഞ്ചംഗസംഘം 8 ലക്ഷം രൂപയാണ് കവർന്നത്.

  പൊലീസ് അറസ്റ്റ് ചെയ്ത അഫ്സൽ

  പൊലീസ് അറസ്റ്റ് ചെയ്ത അഫ്സൽ

  • Share this:
  കണ്ണൂരിൽ പട്ടാപകൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. കണ്ണൂ​ര്‍ വാ​രം വലിയന്നൂർ സ്വ​ദേ​ശി റുഖിയാ മൻസിലിൽ അ​ഫ്സ​ൽ (27) ആണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ 16നാണ് തലശ്ശേരി പഴയബസ് സ്റ്റാന്‍ഡിനു സമീപം എംജി റോഡിലെ ടി ബി കോംപ്ലക്‌സ് പരിസത്ത് വച്ച് പ്രതി ഉൾപ്പെടെയുള്ള അഞ്ച് പേർ കവർച്ച നടത്തിയത്. എംജി റോഡിലെ ബാങ്കിൽ നിന്ന് പണയം വെച്ച് സ്വർണം എടുക്കാൻ പോവുകയായിരുന്ന ധർമടം സ്വദേശി റഹീസിന്റെ കൈയിൽ നിന്ന് അഞ്ചംഗസംഘം 8 ലക്ഷം രൂപയാണ് കവർന്നത്.

  Also Read- മുൻ കാമുകന്റെ ഭാര്യയുടെ കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചു, മുടി വെട്ടിമാറ്റി

  പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ടവറിനു കീഴിൽ ഉള്ള ഫോൺകോളുകളും വിശദമായ പരിശോധന നടത്തിയതിൽ നിന്നാണ് പ്രതി സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. തട്ടിപ്പറിച്ച പണവുമായി പ്രതി ഓടുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

  Also Read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു; പീഡനത്തിനിരയാക്കിയതിന് യുവാവ് അറസ്റ്റിൽ

  തലശേരി ഡി​വൈ​.എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍, സി​ ഐ കെ.​ സ​ന​ല്‍​കുമാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലസ് സം​ഘം പ്ര​തി​യെ വിശദമായി ചോ​ദ്യം ചെ​യ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടു പ്രതികളെ സംബന്ധിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നൂറുതങ്ങൾ എന്നയാൾ ഉൾപ്പെടെ മറ്റു 4 പേരും വൈകാതെ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

  Also Read- അമ്മ പുല്ലുപറിക്കാൻ പോയപ്പോൾ പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ പ്രതിയെ നാട്ടുകാർ പിടികൂടി

  പൊലീസിനെ കണ്ട് വീട്ടിൽനിന്നിറങ്ങി ഓടിയ പ്രതിയെ മൽപിടുത്തത്തിലൂടെയാണ് അന്വേഷണസംഘം കീഴടക്കിയത്. ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ്, സീനിയർ സി.പി.ഒമാരായ ശ്രീജേഷ്, സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
  Published by:Rajesh V
  First published:
  )}