നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അവിഹിത ബന്ധമെന്ന് ആരോപണം; 'പാപം കഴുകിക്കളയാന്‍' സ്ത്രീയും പുരുഷനും പരസ്യമായി കുളിക്കാൻ ശിക്ഷ വിധിച്ച് ഖാപ്പ് പഞ്ചായത്ത്

  അവിഹിത ബന്ധമെന്ന് ആരോപണം; 'പാപം കഴുകിക്കളയാന്‍' സ്ത്രീയും പുരുഷനും പരസ്യമായി കുളിക്കാൻ ശിക്ഷ വിധിച്ച് ഖാപ്പ് പഞ്ചായത്ത്

  ഖാപ് പഞ്ചായത്ത് ശിക്ഷ വിധിച്ചത് അനുസരിച്ച് പുരുഷനും സ്ത്രീയും പരസ്യമായി കുളിക്കുന്നത് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.

  Woman

  Woman

  • Share this:
   ജയ്പൂർ: അവിഹിത ബന്ധം ആരോപിച്ച് പുരുഷനും സ്ത്രീക്കും പരസ്യമായി കുളിക്കാൻ ശിക്ഷ വിധിച്ച് രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്. രാജസ്ഥാനിലെ ശികർ ജില്ലയിലാണ് സംഭവം. സാൻസി വിഭാഗത്തിൽ നിന്നുള്ള പുരുഷനും സ്ത്രീക്കുമാണ് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവർക്കു മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന പാപങ്ങൾ കഴുകിക്കളയുന്നതിനാണ് ഇത്തരത്തിലൊരു ശിക്ഷ .

   ഓഗസ്റ്റ് 21നാണ് സംഭവം ഉണ്ടായത്. ഖാപ് പഞ്ചായത്ത് ശിക്ഷ വിധിച്ചത് അനുസരിച്ച് പുരുഷനും സ്ത്രീയും പരസ്യമായി കുളിക്കുന്നത് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്. കാഴ്ചക്കാരിൽ ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ആരും തന്നെ അവരെ തടഞ്ഞിരുന്നില്ല.

   അവിഹിത ബന്ധം ആരോപിക്കപ്പെട്ട അനന്തരവനും അമ്മായിക്കുമാണ് ശിക്ഷ നൽകിയത്. ഇവരോട് യഥാക്രമം 31,000 രൂപയും 22,000 രൂപയും പിഴയായി നൽകാനും ഖാപ് പഞ്ചായത്ത് പറഞ്ഞിട്ടുണ്ട്. അതേസമയം ഖാപ് പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സാൻസി സമാജ് പൊലീസ് സൂപ്രണ്ടിന് ചൊവ്വാഴ്ച പരാതി നൽകി.

   കുറ്റവാളികളെ ശിക്ഷിക്കണമെന്നും സ്ത്രീ അവർക്ക് നൽകിയ തുക തിരികെ നൽകണമെന്നും സ്ഥലത്ത് ഒത്തുകൂടിയവര്‍ക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിന് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.   അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം ഗ്രാമീണരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും ശിക്കാർ എസ്പി ഗഗൻ ദീപ് സിംഗ്ല പറഞ്ഞു. സംഭവത്തിന്റെ വീഡിയോകളോകളോ ചിത്രങ്ങളോ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Gowthamy GG
   First published:
   )}