• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കവർച്ച നടത്തി; നഗ്നനാക്കി വീടിന് മുന്നില്‍ ഉപേക്ഷിച്ചു

പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കവർച്ച നടത്തി; നഗ്നനാക്കി വീടിന് മുന്നില്‍ ഉപേക്ഷിച്ചു

സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

  • Share this:

    മലപ്പുറം: പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പണവും തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഫോണും കവര്‍ന്ന സംഘം യുവാവിനെ നഗ്നനാക്കി ഉപേക്ഷിക്കുകയാണ് ചെയ്തത്. വിദേശത്തുനിന്ന് അവധിക്കെത്തിയ കോലളമ്പ് സ്വദേശി ഫര്‍ഹല്‍ അസീസ് (23)-നെയാണ് ക്രൂരമായി മര്‍ദിച്ചത്.

    24ന് വൈകിട്ട് ഏഴോടെയാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ ഫര്‍ഹലിനെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ലഹരി നൽകി കോലൊളമ്പ് പാടത്തുവെച്ച് പുലരുവോളം മർദിക്കുകയും പിന്നീട് മൊബൈലും പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണനഗ്നനാക്കി വിഡിയോ ചിത്രീകരിക്കുകയും പിറ്റേന്ന് ചങ്ങരംകുളം കോലിക്കരയില്‍ വാടകവീടിന് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

    സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ കാണുകയും എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ വരുകയും ചെയ്തതോടെയാണ് സംഭവം ബന്ധുക്കളടക്കം അറിഞ്ഞത്.

    Also read-‘ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് ബലാത്സംഗം നടന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം’; ബോംബെ ഹൈക്കോടതി പരാതി തള്ളി

    സംഘത്തില്‍പെട്ട യുവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹലിനെ ഈ വിഷയം സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

    Published by:Sarika KP
    First published: