• HOME
  • »
  • NEWS
  • »
  • crime
  • »
  • KIDNAPPED WOMAN FROM ALAPUZHA ABANDONED IN PALAKKAD

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

ബിന്ദു

ബിന്ദു

  • Share this:
    ആലപ്പുഴ/ പാലക്കാട്: മാന്നാറിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് നിന്നും കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് - വടക്കഞ്ചേരി റോഡില്‍ ഇറക്കിവിടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. ബിന്ദുവുമായി വടക്കഞ്ചേരി പൊലീസ് ആലപ്പുഴയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. സംഭവത്തിൽ ബിന്ദുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

    യുവതിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

    Also Read ഗൾഫിൽ നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി: സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

    തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാല് ദിവസം മുമ്പ് ഗള്‍ഫില്‍നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. 15 പേരടങ്ങുന്ന സംഘമാണ് കമ്പിവടിയും വടിവാളുമായെത്തിയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്.  ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബാംഗങ്ങൽ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളിയെ സ്വർണക്കടത്ത്  സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.

    പൊലീസിനെ വിളിക്കാൻ ഫോൺ എടുക്കുന്നതിനിടെ വാതിൽ ചവിട്ടി തുറന്നെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയ് പറഞ്ഞു.  ബിന്ദുവിന്റെ കൈകാലുകൾ കെട്ടി. വായിൽ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പൊന്നാനിക്കാരനായ രാജേഷ് എന്നയാളെ മാത്രം തിരിച്ചറിഞ്ഞു. ഇയാൾ നേരത്തെ ബിന്ദുവിനെ അന്വേഷിച്ച് വീട്ടിൽ വന്നിരുന്നെന്നും ബിനോയി പറഞ്ഞു.

    വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയിയും പറയുന്നു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.

    വീട്ടിലെത്തിയതു മുതൽ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.

    Also Read രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യ കുറിപ്പ് കണ്ടെടുത്തു

    യുവതിയെ തട്ടിക്കൊണ്ടുപോയത്  സ്വര്‍ണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

    ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പാസ്പോര്‍ട്ടും പൊലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തിയതായുംചെയ്തു
    Published by:Aneesh Anirudhan
    First published:
    )}