നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയെ കൊന്ന് മൃതദേഹം ചുമരിനുള്ളിൽ ഒളിപ്പിച്ചു; മാസങ്ങൾക്കു ശേഷം അസ്ഥികൂടം കണ്ടെത്തി

  കാമുകിയെ കൊന്ന് മൃതദേഹം ചുമരിനുള്ളിൽ ഒളിപ്പിച്ചു; മാസങ്ങൾക്കു ശേഷം അസ്ഥികൂടം കണ്ടെത്തി

  അഞ്ച് വർഷത്തോളം ഇരവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒക്ടോബർ 21 മുതൽ യുവതിയെ കാണാതായതായും പൊലീസ് പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മഹാരാഷ്ട്ര: കാമുകിയെ കൊന്ന് ചുമരിൽ ഒളിപ്പിച്ച സംഭവത്തിൽ മുപ്പതുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഗഢ് ജില്ലയിൽ ഇന്ന് രാവിലെയാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ കാമുകിയെ കൊന്ന് ഫ്ലാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചത്.

   32 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം വാൻഗോൺ ഗ്രാമത്തിലെ ഫ്ലാറ്റിലെ ചുമരിനുള്ളൽ നിന്നും കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതിയെ ഇയാൾ കൊന്ന് ചുമരിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.

   യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹത്തിന് നിർബന്ധിച്ചിരുന്നതായും ഇതാണ് കൊലപാതക കാരണമെന്നുമാണ് പൊലീസ് കരുതുന്നത്. അഞ്ച് വർഷത്തോളം ഇരവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒക്ടോബർ 21 മുതൽ യുവതിയെ കാണാതായതായും പൊലീസ് പറയുന്നു.

   You may also like:13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ

   യുവതിയെ കാണാതായതിനെ തുടർന്ന് അന്വേഷിക്കാനായി ബന്ധുക്കൾ യുവാവിനെ സമീപിച്ചിരുന്നു. കാമുകി ഗുജറാത്തിലെ വാപിയിൽ പോയിരിക്കുകയാണെന്നായിരുന്നു ഇയാളുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.

   തുടർന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കാമുകിയെ കൊന്ന് ചുമരിനുള്ളിൽ മൃതദേഹം ഒളിപ്പിച്ചതായി ഇയാൾ വെളിപ്പെടുത്തിയത്. തുടർന്ന് ചുമര് പൊളിച്ച് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ നിരവധി വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
   Published by:Naseeba TC
   First published:
   )}