ഇന്റർഫേസ് /വാർത്ത /Crime / റൂം മേറ്റിനെ കൊന്ന് സ്ഥലം വിട്ടു; പൊലീസ് അന്വേഷണം ചെന്നെത്തിയത് 'സീരിയൽ കില്ലറിൽ'

റൂം മേറ്റിനെ കൊന്ന് സ്ഥലം വിട്ടു; പൊലീസ് അന്വേഷണം ചെന്നെത്തിയത് 'സീരിയൽ കില്ലറിൽ'

Murder

Murder

രണ്ട് വർഷത്തിനുള്ളിൽ സമാനമായ രീതിയിൽ മൂന്ന് പേരെയാണ് പ്രതി കൊന്നത്.

  • Share this:

ചെന്നൈ: രണ്ടു പേർ ഒന്നിച്ച് വാടകയ്ക്കെടുത്ത മുറിയിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അന്വേഷണം ചെന്നെത്തിയത് സഹമുറിയനായ സീരിയൽ കില്ലറിലേക്കും. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

നവംബർ രണ്ടിനാണ് ശങ്കർ(30) എന്ന് പേരുള്ള യുവാവിനെ പൊലീസ് സഹമുറിയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ മൂന്ന് കൊലപാതകങ്ങൾ ഇതിന് മുമ്പ് ചെയ്തതായി കണ്ടെത്തി.

ഇസക്കിമുത്തു എന്ന സുഹൃത്തും ശങ്കറും തിരുപൂരിലെ കോളേജ് റോഡിലുള്ള വാടക മുറിയിലായിരുന്നു താമസം. നവംബർ ആദ്യം ഇവർ താമസിച്ച മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുന്നത്. മുറിയിലെ താമസക്കാരായ രണ്ട് ചെറുപ്പക്കാരേയും കാണാനില്ലാത്തതും അയൽവാസികളിൽ സംശയം ജനിപ്പിച്ചു.

You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

പൊലീസ് എത്തി നടത്തിയ പരിശോധനയിൽ, ഇസക്കിമുത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിക്കുള്ളിലെ ബാരലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്.

You may also like:സഹോദരിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം; 17 കാരനെ സമപ്രായക്കാർ ചേ

ഇസക്കിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മുറിയിൽ ഒപ്പമുണ്ടായിരുന്ന ശങ്കറിനെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നത് സംശയം കൂടുതൽ ബലപ്പെടുത്തി. ഇതോടെ ശങ്കറിന്റെ കോൾ റെക്കോർഡ് കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം.

അന്വേഷണം ചെന്നെത്തിയത് കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇസക്കിമുത്തുവിനെ കൊന്ന് സ്ഥലം വിട്ട ശങ്കർ നേരെ പോയത് കോയമ്പത്തൂരിലുള്ള സുഹൃത്ത് ഇളംപരിത്തിയുടെ അടുത്തേക്കാണ്. ഇളംപരിത്തിക്കും സഹമുറിയൻ അൻപരസിനുമൊപ്പം ശങ്കറും താമസിക്കാൻ തുടങ്ങി.

You may also like:ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലെത്തി 16 കാരി; ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ച് യുവാവ്

നവംബർ 12 ന് ഇളംപരിത്തിയും അൻപരസും തമ്മിലുണ്ടായ വഴക്കിൽ ഇടപെട്ട ശങ്കർ അൻപരസിനെ കയ്യിൽ കരുതിയ കല്ല് ഉപയോഗിച്ച് തലക്കടിച്ചു. അൻപരസ് സംഭവ സ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. ഇതോടെ പൊലീസ് എത്തി ശങ്കറിനേയും ഇളംപരിത്തിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇസക്കിമുത്തുവിന്റെ കൊലപാതകം അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് സമാനരീതിയിൽ സഹമുറിയനെ കൊന്ന് ജയിലിൽ കഴിയുന്ന ശങ്കറിനേയാണ്. ഇതോടെയാണ് ശങ്കറിനുള്ളിലെ സീരിയിൽ കില്ലറെ പൊലീസ് തിരിച്ചറിയുന്നത്.

2018 ലും ശങ്കറിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ രണ്ട് വർഷത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ കൂടി നടത്തി. മൂന്ന് കേസുകളിലും ശങ്കറിന്റെ കൊലപാതക രീതി ഒന്നാണെന്ന് പൊലീസ് പറയുന്നു. സഹമുറിയൻമാരുമായി മദ്യപിച്ചിരുന്നതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തുന്നത്. ചോദ്യം ചെയ്യലിൽ ഇസക്കിമുത്തുവിനെ കൊന്നതാണെന്ന് ശങ്കർ സമ്മതിച്ചു.

First published:

Tags: Crime, Murder, Serial killer