കളിയിക്കാവിള: പോലീസുദ്യോഗസ്ഥനെ വെട്ടി ഇറച്ചി വെട്ടുന്ന കത്തി കണ്ടെടുത്തു

തമ്പാനൂർ ബസ് ടെർമിനൽ പരിസരത്ത് നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കത്തി കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: January 24, 2020, 5:09 PM IST
കളിയിക്കാവിള: പോലീസുദ്യോഗസ്ഥനെ വെട്ടി ഇറച്ചി വെട്ടുന്ന കത്തി കണ്ടെടുത്തു
kaliyikkavila murder
  • Share this:
തിരുവനന്തപുരം: കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ  എസ് എസ് ഐ യായിരുന്ന വിത്സനെ മുഖ്യ  പ്രതികളായ അബ്ദുൽ ഷമീമും തൗഫീഖും ചേർന്ന് ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. നാല് പ്രാവശ്യം വെടിവച്ച ശേഷം കത്തി കൊണ്ടും ക്രൂരമായി വെട്ടി പരിക്കേൽപിച്ചിരുന്നു. കത്തി ഉപയോഗിച്ച് വെട്ടിയത് നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു.

Also Read- 23 സസ്യങ്ങളുടെ സത്തടങ്ങിയ കേരളത്തിന്റെ സ്വന്തം മദ്യം വിപണിയിൽ

മുഖ്യ പ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീഖിനെയും കസ്റ്റഡിയിൽ ലഭിച്ചതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ കത്തിയെയും തോക്കിനെയും കുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് രാവിലെ 10 മണിയോടെ പൊലീസ് സംഘം പ്രതികളുമായി തിരുവനന്തപുരത്തെത്തി.  പിന്നീട് നടത്തിയ തെളിവെടുപ്പിൽ തമ്പാനൂർ ബസ് ടെർമിനൽ പരിസരത്ത് നിന്നും കത്തി കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കത്തിയുണ്ടായിരുന്നത്. ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തി കണ്ട് നിന്നവരിൽ ഞെട്ടലുളവാക്കി. എത്ര ക്രൂരമായിരുന്നു ആ കൊലപാതകമെന്ന് സാക്ഷ്യപെടുത്തുന്നതായിരുന്നു കത്തി. ബാലരാമപുരത്തെ ഒരു  സൂപ്പർ മാർക്കറ്റിൽ നിന്നാണ് കത്തി വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു.

അതെ സമയം പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇന്നലെ കൊച്ചിയിൽ നടന്ന തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. എറണാകുളം ബസ് സ്റ്റാന്റിന് സമീപത്തെ ഓടയിൽ നിന്നും കണ്ടെത്തിയ തോക്ക് സൈന്യം ഉപയോഗിക്കുന്ന തോക്കാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന തോക്ക് തീവ്രവാദ സംഘടനയിലെ അംഗങ്ങളായ പ്രതികൾക്ക് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
First published: January 24, 2020, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading