മംഗളൂരു: റിയാലിറ്റി ഷോ താരവും നൃത്തസംവിധായകനും സുഹൃത്തും ലഹരിമരുന്നുമായിപിടിയിൽ.കിഷോർ അമൻ ഷെട്ടി(30), സുഹൃത്ത് അഖീൽ നൗഷീൽ(28) എന്നിവരാണ് മയക്ക് മരുന്നുമായി മംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ലഹരി മരുന്ന്ഉപയോഗിച്ചിരുന്ന ഇരുവരും വിൽപന നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിൽനിന്നാണ് ഇവർ ലഹരിമരുന്ന്എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ വികാഷ് കുമാർ വികാഷ് പറഞ്ഞു.
ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട കിഷോർ എബിസിഡി എന്ന ഹിന്ദി സിനിമയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ സെയിൽസ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീൽ നൗഷീൽ ഒരു വർഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.