നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കരുണ സംഗീതനിശ; അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി പൊലീസ് കമ്മീഷണർ

  കരുണ സംഗീതനിശ; അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി പൊലീസ് കമ്മീഷണർ

  യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്ടർക്ക് നൽകിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്

  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

  • Share this:
  കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ കൊച്ചി മ്യുസിക് ഫൗണ്ടേഷൻ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്ടർക്ക് നൽകിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദം ഉണ്ടായ ശേഷം സംഘാടകരുടെ വിശദീകരണത്തിൽ ഉണ്ടായ അവ്യക്തതകളാണ് കൂടുതൽ സംശയങ്ങളിലേക്ക്  വഴിവെച്ചത്.

  പരിപാടിയുടെ രക്ഷാധികാരിയായി തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതായുള്ള ജില്ലാ കളക്ടർ എസ്. സുഹാസിന്റെ ആരോപണവും അന്വേഷണ പരിധിയിൽ വരും. വിവാദം ഉണ്ടാകും വരെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതിരുന്നത് എന്തുകൊണ്ടാണെന്നും ഇതിന് ഉത്തരവാദികൾ ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്.

  ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനല്ല പരിപാടി സംഘടിപ്പിച്ചതെന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വാദം തുടക്കത്തിൽ തന്നെ പൊളിഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയുടെ പേരിൽ റീജണൽ സ്പോർട്സ് സെൻററിന്റെ സഹകരണം അഭ്യർത്ഥിച്ച്  നൽകിയ കത്ത് പുറത്തുവന്നതോടെയാണ് സംഘാടകർ കളവ് പറയുന്നതായുള്ള ആരോപണം ഉയർന്നത്.
  ഇനിയും സംഘാടകർ വ്യക്തമായ വിശദീകരണം നൽകാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ വരും.

  1. എത്ര ടിക്കറ്റുകൾ വിറ്റുപോയെന്ന വിവരം സംഘാടകർ ഇനിയും പുറത്ത് വിട്ടിട്ടില്ല. എത്ര രൂപ സമാഹരിച്ചു എന്നും വ്യക്തമാകേണ്ടതുണ്ട്.
  2. സ്പോൺസർഷിപ്പ് ഉണ്ടായിരുന്നില്ല എന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും  ടിക്കറ്റിൽ  സ്പോൺസർമാർ ആയിരുന്ന ചില സ്ഥാപനങ്ങളുടെ പേരുകൾ കാണുന്നു.
  3. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്ന് ആഷിക് അബു അവകാശപ്പെടുമ്പോൾ ടിക്കറ്റിൽ ദുരിതാശ്വാസ നിധിയെക്കുറിച്ച് കൃത്യമായ പരാമർശമുണ്ട്. ആർ.എസ്.സി സ്റ്റേഡിയം സൗജന്യമായി നൽകിയതും ഇതേ കാരണം കൊണ്ടായിരുന്നു.
  4.കളക്ടർ പരിപാടിയുടെ രക്ഷാധികാരിയായിരുന്നുവെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അവകാശപ്പെട്ടിരുന്നു. എന്തിനാണ് കളക്ടറുടെ പേര് ഉപയോഗിച്ചത്?
  5.ആരോപണം ഉയർന്നതിന് ശേഷമാണ് പണം കൈമാറിയത്. ഇതേക്കുറിച്ച് നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ല.
  First published:
  )}