• HOME
  • »
  • NEWS
  • »
  • crime
  • »
  • KOCHI DRUG CASE DEFENDANTS IN EXCISE CUSTODY FOR 5 DAYS NJ TV

കൊച്ചി ലഹരിമരുന്ന് കേസ്:പ്രതികൾ എക്സൈസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

News18

News18

  • Share this:
കൊച്ചി: ലഹരിമരുന്ന് കടത്ത് കേസിലെ 5 പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതി അഞ്ചുദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കൊച്ചിയിൽ എം ഡി എം എ പിടികൂടിയ കേസിൽ പ്രതികളെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാൽ അഞ്ചു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. ലഹരിമരുന്ന് എത്തിച്ചതിൽ കൂടുതൽ പേർ ഇടപെട്ടിട്ടുണ്ട് എന്നാണ് എക്സൈസ് ലഭിച്ചിരിക്കുന്ന വിവരം.  ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ ചൂണ്ടിക്കാട്ടി.

നേരത്തെയും ലഹരിമരുന്ന് എത്തിച്ചിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നത്. ഇതിനായി മൂന്നുതവണ ചെന്നൈയിൽ പോവുകയും ചെയ്തു. കേരളത്തിലെ വിവിധയിടങ്ങളിൽ ഇവ ഇടനിലക്കാർ വഴി വിൽപന നടത്തിയതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.കൊച്ചിയിൽ വിവിധ ഇടങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. കേസിൽനിന്ന് നേരത്തെ ഒഴിവാക്കിയ രണ്ടുപേരുടെ പങ്ക് സംബന്ധിച്ചും എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗം പരിശോധിക്കുന്നുണ്ട്.
Also Read- മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്? കര്‍ണാടക പൊലീസ് കേരളത്തില്‍

മയക്കുമരുന്ന് കേസ് അട്ടിമറി സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർക്കെതിരെയടക്കം നടപടിയെടുത്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സംഘടന സസ്പെൻഡ് ചെയ്തിരുന്നു. സിഐ ബിനോജിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ലഹരിമരുന്നു കേസിലെ പ്രതികളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത് പൂഴ്ത്തിയ മാന്‍ കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് 39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് കണ്ടെടുത്തത്. മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്താത്തത് വിവാദമായിരുന്നു.

മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ മാന്‍ കൊമ്പ് എക്‌സൈസ് പൂഴ്ത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വനം വകുപ്പ് സംഘം എക്‌സൈസ് ഓഫീസില്‍ എത്തിയത്. മഹസറിലും എഫ് ഐ ആറിലും മാന്‍ കൊമ്പ് ഇല്ലാത്തതു വിവാദമായിരുന്നു. മയക്കുമരുന്ന് കേസില്‍ മാന്‍ കൊമ്പ് ഉള്‍പെടുത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥരും പറഞ്ഞു.കോടനാട് റേഞ്ച് ഓഫീസര്‍ ജി ധനിക്ക് ലാലിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് എക്‌സൈസ് ഓഫീസിലെത്തിയത്.

39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് സൃഷ്ടിച്ച വിവാദങ്ങള്‍ ചെറുതല്ല . റെയ്ഡില്‍ ഉണ്ടായിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ് മഹസറില്‍ രേഖപ്പെടുത്താതെ പോയത് . റെയഡ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഒരന്വേഷണവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയില്ല എന്നതും ആശ്ചര്യകരമാണ്. തുടര്‍ന്ന് ഈ സംഭവം വിവാദമായ സാഹചര്യത്തിലാണ് എക്‌സൈസ് ഈ വിവരം വനം വകുപ്പിനെ അറിയിച്ചത്.
Published by:Naseeba TC
First published:
)}