• HOME
  • »
  • NEWS
  • »
  • crime
  • »
  • Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ

Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ

മയക്കു മരുന്ന് വില്പനയുടെയും കേന്ദ്രമായ ചേരിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് പൊലീസ് അകത്ത് കയറിയത്.

  • Last Updated :
  • Share this:
കൊച്ചി: കലൂർ പുതിയ റോഡിൽ ആളൊഴിഞ്ഞ വീട്ടിൽ ഭവനഭേദനം നടത്തിയ ബീഹാർ സ്വദേശിയായ ജഗാവുള്ളയെയാണ് പോലീസ് സംഘം  ന്യൂ ഡൽഹിയിലെ ഗലിയിൽ നിന്നും സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്. ഈ കേസിൽ ഉൾപ്പെട്ട 17 വയസുകാരനായ ബീഹാർ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈൽ ബോർഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിർമ്മാണ ശാലയിൽ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.

ഇതനുസരിച്ച് പുതിയ റോഡിലുള്ള ആളൊഴിഞ്ഞ ബാവാസ് മൻസിൽ എന്ന വീട്ടിൽ ജനുവരി 30 ാം തീയതിയും 31ാം തീയതിയും മോഷണം നടത്തി ഒരു ലക്ഷം രൂപയും ഒരു ലാപ് ടോപ്പും മോഷണം ചെയ്തു.  31-നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷണ തുക പങ്കു വെച്ച ശേഷം പ്രധാന പ്രതിയായ ജഗാവുള്ള ബാഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. തുടർന്ന് ബോബെ വഴി ഡൽഹിയിലെത്തിയ ഇയാൾ പഹാർ ഗഞ്ച് എന്ന സ്ഥലത്തെ നബീ കരീം എന്ന ഗലിയിലെ ഒരു ബാഗ് നിർമ്മാണ ശാലയിൽ ജോലിയ്ക്ക് കയറി.

കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ഉത്തരേന്ത്യക്കാരായ കുറ്റവാളികൾ ഒളിവിൽ താമസിക്കുന്ന സ്ഥലമാണ് പഹാർ ഗഞ്ചും നബീ കരീമും. കഞ്ചാവിന്റെയും മയക്ക്മരുന്ന് വില്പനയുടെയും കേന്ദ്രമായ ചേരിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് പൊലീസ് അകത്ത് കയറിയത്. രണ്ട് ദിവസം  മയക്ക് മരുന്ന് ഡീലർമാർ എന്ന വ്യാജേന അകത്ത് കടന്ന പോലീസ് ഗലിക്കകത്തെ ബാഗ് നിർമ്മാണ ശാലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

Also Read-Ambalamukku Murder| അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി ഒരു ബാഗ് നിർമ്മാണ ശാലയ്ക്ക് സമീപം ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രധാന പ്രതിയായ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബീഹാർ സ്വദേശിയെ പൊക്കി ചോദ്യം ചെയ്തതാണ് വഴിത്തിരിവായത്. ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടത്തിൽ നിന്നും അർദ്ധരാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജഗാവുള്ളയെ കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് സ്ഥലം വളഞ്ഞ ജനക്കൂട്ടം ഓടിയെത്തുന്നതിനിടയിൽ പ്രതിയുമായി പോലീസ് സംഘം ചേരിയ്ക്ക് വെളിയിലെത്തി.
Also Read-Pocso Case | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്

കാറും ജീപ്പും സഞ്ചരിക്കാൻ സാധിക്കാത്ത ഇടുങ്ങിയ ചേരിയിൽ നിന്നും പ്രതിയെ മോട്ടോർ ബൈക്കിൽ നടുക്കിരുത്തിയാണ് പോലീസ് സംഘം അതി സാഹസികമായി പുറത്തെത്തിച്ചത്. തുടർന്ന് ഡൽഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ ഇന്നലെ രാത്രിയാണ് നാട്ടിലെത്തിച്ചത്.

കൊച്ചി ഐ. ജി സി. നാഗരാജുവിന്റെ നിർദ്ദേശാനുസരണം DCP കുര്യാക്കോസ് പ്രത്യേക അന്വേണസംഘം രൂപികരിച്ചിരുന്നു. സെൻട്രൽ A C ജയകുമാർ,CI സാബുജി  എം.എ. എസ്. എന്നിവർ നേതൃത്വം നൽകി. എസ്.ഐ രാമു ബാലചന്ദ്രബോസ്, ASI മാരായ സുബൈർ, സീമോൻ, CP O മധുസൂദനൻ എന്നിവരാണ് ഡൽഹി  സംലത്തിലുണ്ടായിരുന്നത്.
Published by:Naseeba TC
First published: