• HOME
  • »
  • NEWS
  • »
  • crime
  • »
  • Honey Trap Case | ഹണിട്രാപ് കേസ്; പ്രതി റിൻസിന മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയെയും വിദേശത്തുള്ള ഒരു യുവാവിനെയും കുടുക്കി

Honey Trap Case | ഹണിട്രാപ് കേസ്; പ്രതി റിൻസിന മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയെയും വിദേശത്തുള്ള ഒരു യുവാവിനെയും കുടുക്കി

വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പണം തട്ടാൻ ശ്രമിച്ചതിന് നേരത്തെ റിൻസിനയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

  • Share this:
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ ഹണി ട്രാപ്പില്‍ (Honey Trap Case) ഹോട്ടല്‍ ഉടമയെ കൊടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മുന്‍പ് മറ്റു പലരെയും കുടുക്കിയതായി വിവരം ലഭിച്ചു . പ്രതി റിന്‍സിനയുടെ സ്ഥിരം കലാപരിപാടിയാണ് ഹണി ട്രാപ്പ് എന്ന് പോലീസ് (Police) അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയെ ഹണി ട്രാപ്പ് ചെയ്ത് ഇവര്‍ പണം തട്ടിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു യുവാവിനും ഇതേ തട്ടിപ്പ് നേരിടേണ്ടി വന്നു . ഫോര്‍ട്ടുകൊച്ചിയില്‍ ഹണി ട്രാപ്പിന്റെ മറ്റൊരു രൂപമാണ് അവതരിപ്പിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ അവിടെ നിന്ന് നല്‍കിയ ശീതളപാനിയം കുടിച്ച് സുഖമില്ലാതായി എന്ന് പറഞ്ഞാണ് റിന്‍സിന ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തിയത്. ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം ഹോട്ടലുടമയെ വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ റിന്‍സിനയും ഇവരുടെ സുഹൃത്ത് ഷാജഹാനും ചേര്‍ന്ന് ഹോട്ടലുടമയെയും ഇയാളുടെ സുഹൃത്തിനെയും മര്‍ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപയോളം കവര്‍ന്നു. മര്‍ദനത്തിന്റെ വീഡിയോ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തി ഹോട്ടലുടമയുടെ പരാതിയിലാണ് 29കാരിയായ റിന്‍സിനയെയും 25 വയസുള്ള ഷാജഹാനെയും പോലീസ് അറസ്റ്റ് ചെയ്തത്.

Also read- Accident | കൊച്ചി കാറപകടം: യുവാക്കള്‍ക്കെതിരെ പോക്സോ കേസ്; കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

റിന്‍സിന ഹണി ട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാല്‍ ഇതിലും റിന്‍സിനക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി ഡി സി പിവി യു കുര്യാക്കോസ് അറിയിച്ചു.മട്ടാഞ്ചേരി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Published by:Jayashankar AV
First published: