നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിലെ ഹോട്ടൽ മുറിയിൽ 19കാരി മരിച്ച സംഭവം; ‌മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് റിപ്പോർട്ട്

  കൊച്ചിയിലെ ഹോട്ടൽ മുറിയിൽ 19കാരി മരിച്ച സംഭവം; ‌മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് റിപ്പോർട്ട്

  ഇക്കഴിഞ്ഞ 12നാണ് ആലപ്പുഴ ഏഴുപുന്ന സ്വദേശിനിയായ പെൺകുട്ടിയെ അമിത രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും ആശുപത്രിയിലെത്തിച്ചത്.വൈകാതെ മരിക്കുകയും ചെയ്തു.

  gokul

  gokul

  • Share this:
   കൊച്ചി: സുഹൃത്തുമൊത്ത് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി. ഇതോടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് ( hypovolemic shock)എന്ന അവസ്ഥയിൽ പെണ്‍കുട്ടിയെത്തി. ഇതാണ് മരണകാരണമായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. വിശദമായ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.

   ഇക്കഴിഞ്ഞ 12നാണ് ആലപ്പുഴ ഏഴുപുന്ന സ്വദേശിനിയായ പെൺകുട്ടിയെ അമിത രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും ആശുപത്രിയിലെത്തിച്ചത്.വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിൽ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുല്‍ എന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഗോകുലിന്‍റെ നിർബന്ധപ്രകാരമാണ് ഇന്‍റർവ്യു എന്ന് കള്ളം പറഞ്ഞ് പെൺകുട്ടി കൊച്ചിയിലെത്തിയതും ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തതും.

   ഇവിടെ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാന്‍ ആദ്യം ഭയന്നതെന്ന് ഗോകുൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചു. ചികിത്സ വൈകിയതും മരണത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.
   You may also like:Unlock 4.0 Guidelines | സ്കൂളുകളും കോളജുകളും അടഞ്ഞു തന്നെ; തീയറ്ററുകളും തുറക്കില്ല: അൺലോക്ക് നാലാം ഘട്ടം ഇങ്ങനെ [NEWS]അമ്മയെയും സഹോദരനെയും കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി; വിഷാദ രോഗമെന്ന് സംശയം [NEWS] യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ [NEWS]
   സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെ ചതിയില്‍ വീഴ്ത്തുന്ന സ്ഥിരം പ്രതിയാണ് ഗോകുലെന്നാണ് പൊലീസ് പറയുന്നത്. എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ ഒരുമാസം മുമ്പാണ് പരിചയപ്പെടുന്നതും കെണിയിൽ വീഴ്ത്തിയത്. നേരത്തെ പോക്സോ കേസിൽ പ്രതിയായ ഗോകുല്‍, ആ കേസിലെ ഇരയായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മദ്യപാനവും ഉപദ്രവവും സഹിക്കാനാകാതെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയിരുന്നു.
   Published by:Asha Sulfiker
   First published:
   )}