HOME /NEWS /Crime / കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: അർഷാദ് കൊല നടത്തിയത് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചു

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: അർഷാദ് കൊല നടത്തിയത് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചു

കൊല്ലപ്പെട്ട സജീവ് കൃഷ്ണൻ, അറസ്റ്റിലായ അർഷാദ്

കൊല്ലപ്പെട്ട സജീവ് കൃഷ്ണൻ, അറസ്റ്റിലായ അർഷാദ്

പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിൽ കൊല നടത്തിയ രീതി പ്രതി വിശദീകരിച്ചു.

  • Share this:

    കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസിൽ പ്രതി അർ‌ഷാദ് കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു.

    ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കാസർകോട് നിന്ന് ഇന്നാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

    Also Read- അടിവസ്ത്രത്തിലും പാന്റിലും തേച്ചുപിടിപ്പിച്ച് ഒന്നരക്കിലോ സ്വർണം; കരിപ്പൂരിൽ 43കാരൻ പിടിയിൽ

    മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽ വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

    സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു.

    ഇടുക്കിയിൽ MDMA ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയിൽ

    ഇടുക്കിയില്‍ നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

    Also Read- വീടുകളിൽ നഗ്നനായെത്തി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയിൽ

    ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.

    First published:

    Tags: Crime news, Kerala police, Kochi murder case