കൊച്ചി: സോഷ്യൽ മീഡിയ വഴി സ്ത്രീകൾ എന്ന വ്യാജേന ഹണി ട്രാപ്പ് (Honey Trap) നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത സഹോദരങ്ങൾ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ഹരി കൃഷ്ണൻ. സഹോദരൻ ഗിരി കൃഷ്ണൻ എന്നിവരെയാണ് എറണാകുളം മരട് പോലീസ് പിടികൂടിയത്. മരട് സ്വദേശിയായ സ്വകാര്യ സ്ഥാപനത്തിലെ 48 വയസ്സുകാരനായ മാനേജരെ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സ്ത്രീയെന്ന വ്യാജേനയാണ് സഹോദരങ്ങൾ ബ്ലാക്ക്മെയിലിംഗ് നടത്തിയത്. ഇദ്ദേഹത്തിൻ്റെ നഗ്ന ചിത്രങ്ങൾ തന്ത്രപൂർവ്വം കൈക്കലാക്കിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 46 ലക്ഷത്തിൽപരം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസക്കാലം നീണ്ട അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാരായ 48 കാരൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹത്തെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികളായ സഹോദരങ്ങൾ പരിചയപ്പെട്ടു. പാർവ്വതിയെന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്.
Also read:
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMAപ്രത്യേക ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46,48,000 രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.
സ്ത്രീകളുടെ ശബ്ദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു പ്രതികൾ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. പരാതിക്കാരനെ വിശ്വസിപ്പിക്കുവാൻ എറണാകുളം കലൂരിലെ ഫ്ലാറ്റിലുള്ള രണ്ട് സ്ത്രീകളുടെ വിലാസമാണ് നൽകിയത്. എന്നാൽ ആ അഡ്രസ്സിൽ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് മരട് സ്വദേശി തിരിച്ചറിഞ്ഞത്. ലൈംഗിക ബന്ധത്തിനായി ഫ്ലാറ്റിലേക്ക് ക്ഷണിച്ചതനുസരിച്ചാണ് അവിടെയെത്തിയത്. അപ്പോഴാണ് തനിക്ക് തട്ടിപ്പ് പറ്റിയെന്ന വിവരം പരാതിക്കാരൻ അറിഞ്ഞത്. തുടർന്ന് മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also Read-
Arrest |യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് തല മുണ്ഡനം ചെയ്തുപ്രതികൾക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കൽ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ വഞ്ചനാ കേസുകളുണ്ട്.
പ്രതികളെ പിടികൂടാൻ ഒരു മാസത്തോളമാണ് പൊലീസ് ചെലവഴിച്ചത്. ഒടുവിൽ പ്രതികളെ തിരിച്ചറിഞ്ഞശേഷമാണ് ഇരുവരെയും കസ്റ്റഡിലെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു.കുര്യക്കോസ് പറഞ്ഞു.
കൊച്ചി സിറ്റി പോലീസ് മേധാവി നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.യു. കുര്യാക്കോസിൻ്റെ നിർദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വൈ. നിസാമുദ്ദീൻ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മരട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജോസഫ് സാജൻ, എസ് ഐമാരായ റിജിൻ തോമസ്, ഹരികുമാർ, എസ് ഐ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ രാജ്, പ്രശാന്ത് ബാബു, വിനോദ് വാസുദേവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.