നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മോഡലുകളുടെ മരണം: 'ഹാർഡ് ഡിസ്ക്ക് ലഭിച്ചിരുന്നു; തിരികെ കായലിൽ കളഞ്ഞു': മത്സ്യത്തൊഴിലാളികൾ

    മോഡലുകളുടെ മരണം: 'ഹാർഡ് ഡിസ്ക്ക് ലഭിച്ചിരുന്നു; തിരികെ കായലിൽ കളഞ്ഞു': മത്സ്യത്തൊഴിലാളികൾ

    തിങ്കളാഴ്ചയാണ് സംഭവം. വലയിൽ കുടുങ്ങിയതോടെയാണ് ഇത് എടുത്തത്. എന്നാൽ അത് തിരികെ കായലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു

    ansi_kabeer

    ansi_kabeer

    • Share this:
      കൊച്ചി: മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക്ക് ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികൾ. എന്നാൽ ഹാര്‍ഡ് ഡിസ്‌ക് തിരികെ കായലില്‍ ഇട്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തിങ്കളാഴ്ചയാണ് സംഭവം. വലയിൽ കുടുങ്ങിയതോടെയാണ് ഇത് എടുത്തത്. എന്നാൽ അത് തിരികെ കായലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതേത്തുടർന്ന് കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെക്കൊണ്ട് പൊലീസ് തിരച്ചില്‍ നടത്തി. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമായിരുന്നു തിരച്ചില്‍.

      വാഹനാപകടത്തില്‍ മരിച്ച മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും ഫോര്‍ട്ട്‌കൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകാരം കായലിലെറിഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസിനു മൊഴി നല്‍കിയത്.

      മോഡലുകള്‍ ഉള്‍പ്പെട്ട കാറപകടം; DVR കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ്; അന്വേഷണം അവസാന ഘട്ടത്തില്‍

      മോഡലുകളുടെ മരണം സംബന്ധിച്ച കേസിൽ നിർണ്ണായക ദൃശ്യങ്ങൾ അടങ്ങിയ ഡി വി ആർ (DVR)) കണ്ടെത്താൻ കോസ്റ്റ് ഗാർഡ്(Coast Guard) എത്തുന്നു. കായലിന്റെ അടിത്തട്ടിൽ

      മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച ഡി വി ആർ ഇന്നലത്തെ പരിശോധനയിൽ കണ്ടെത്താനായില്ല. ഹോട്ടലിൽ നടന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിൽ ഉണ്ട് എന്നാണ് നിഗമനം. ഇതിനായി  അഗ്നിശമന സേനയിലെ നാലംഗ സ്കൂബ ഡൈവേഴ്സാണ് തിരച്ചിലിൽ നടത്തിയത്. കായലിലെ ഒഴുക്കും അഞ്ചടിയോളം കനത്തിലുള്ള ചെളിയും പ്രതിസന്ധിയായി. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച തിരച്ചിൽ വൈകിട്ട് അഞ്ചര വരെ നീണ്ടുനിന്നു.

      നാലുപേരടങ്ങുന്ന സംഘം  രണ്ടായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയത്.  ഡി വി ആർ എറിഞ്ഞതായി പറയുന്ന സ്ഥലം ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് ഇവിടെ മുങ്ങി പരിശോധന നടത്തുകയും ആണ് ചെയ്തത്. എന്നാൽ കായലിൻ്റെ അടിത്തട്ടിലേക്ക് പോകുന്തോറും ചെളിയും ഒഴുക്കും ശക്തമായി . എങ്കിലും പോലീസ് നിർദ്ദേശിച്ച സ്ഥലം മുഴുവനായും പരിശോധിച്ചു . യാതൊരു ഫലവും കാണാത്തതിനെ തുടർന്നാണ് തിരച്ചിൽ നിർത്തി വെച്ചത് . പരിശോധന നടത്താൻ തീര സംരക്ഷണ സേനയുടെ സഹായം  നൽകുമെന്ന് കമ്മിഷണർ സി. എച്.നാഗരാജു പറഞ്ഞു. പാർട്ടിയിലെ മുഴുവൻ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ആരൊക്കെ പങ്കെടുത്തു എന്ന് പറയാനാകൂ. ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിനെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. കാർ ഓടിച്ചിരുന്ന അബ്ദു റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കേസ് ആദ്യം അപകടമരണമായിട്ടാണ് പരിഗണിച്ചത്. കേസ് ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും കമ്മീഷണർ വ്യക്തമാക്കി.
      Published by:Anuraj GR
      First published:
      )}