നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kochi Models Death | മോഡലുകളുടെ മരണം: സൈജു തങ്കച്ചന് ജാമ്യമില്ല

    Kochi Models Death | മോഡലുകളുടെ മരണം: സൈജു തങ്കച്ചന് ജാമ്യമില്ല

    കേരളത്തിനകത്തും പുറത്തും  ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന  ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു.

    • Share this:
    മുന്‍ മിസ് കേരള(Miss Kerala) അന്‍സി കബീറടക്കം 3 പേര്‍ വാഹനാപടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്(saiju Thankachan) ജാമ്യമില്ല(bail). സെജുവിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സൈജുവിനെ കോടതി റിമാന്റ് ചെയ്തു.

    കൊച്ചിയില്‍ മോഡലുകളടക്കം 3 പേരുടെ മരണത്തിനിടയാക്കിയ കേസില്‍ പോലീസ് സൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സൈജു തങ്കച്ചന്‍ ഇവരെ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സൈജുവിനെതിരെ പോലീസ് ചുമത്തിയിരുന്നത്. സൈജുവിന് ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സൈജുവിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

    ഡി ജെ പാര്‍ട്ടികളില്‍ സജീവമായിരുന്ന സൈജു തങ്കച്ചന് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ലഹരി കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര, ഇന്‍ഫോ പാര്‍ക്ക്, മരട്, പനങ്ങാട്, ഫോര്‍ട്ട് കൊച്ചി, ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ എന്നിവിടങ്ങളിലാണ് സൈജുവിനെതിരെ പോലീസ് കേസെടുക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ലഹരി ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. സൈജു ലഹരി ഉപയോഗിയ്ക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്

    മദ്യപിച്ച് വണ്ടി ഓടിക്കരുത് എന്ന് ഉപദേശിക്കുവാൻ മാത്രമാണ് താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതെന്നാണ് സൈജു പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണ സംഘം ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ  തിരിഞ്ഞതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കേരളത്തിനകത്തും പുറത്തും  ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന  ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു. ഇതേ ബന്ധം തന്നെയാണ് നമ്പർ 18 ഹോട്ടലുടമയുമായി ഇയാൾക്ക് ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത്  നൽകാൻ ശ്രമിച്ചതും പിന്തുടർന്നതും  ദുരുദ്ദേശ്യപരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

    18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി  എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച്  മദ്യം വിളബിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന്  സമയം ലംഘിച്ച്  ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി.

    കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള  മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു .
    Published by:Sarath Mohanan
    First published: