• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊച്ചിയിൽ യുവാവിനെ കൊന്നു ചതുപ്പിൽ താഴ്ത്തി; സുഹൃത്തുക്കളായ നാലുപേർ കസ്റ്റഡിയിൽ

പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

news18
Updated: July 11, 2019, 12:27 PM IST
കൊച്ചിയിൽ യുവാവിനെ കൊന്നു ചതുപ്പിൽ താഴ്ത്തി; സുഹൃത്തുക്കളായ നാലുപേർ കസ്റ്റഡിയിൽ
പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
news18
Updated: July 11, 2019, 12:27 PM IST
കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് കല്ല് കെട്ടി ചെളിയിൽ താഴ്ത്തി. കുമ്പളം മാന്നനാട്ട് വീട്ടിൽ അർജുന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം രണ്ട് മുതൽ അർജുനെ കാണാതായിരുന്നു. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നും സൂചനയുണ്ട്. ഒന്നാം പ്രതി റോണി, രണ്ടാം പ്രതി നിപിൻ, മൂന്നാം പ്രതി അനന്ദു, നാലാംപ്രതി അജിത് കുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അർജുന് സാരമായി പരുക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അർജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു.

സംഭവ ദിവസം അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല.
Loading...

'പൊലീസ് അന്വേഷണം വൈകി'

മകനെ കാണാതായ വിവരം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ ന്യൂസ് 18നോട് പറഞ്ഞു. രണ്ടാം തിയതി മുതൽ മകനെ കാണാനില്ലെന്ന് കാണിച്ച് മൂന്നാം തിയതി തന്നെ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണി ഉണ്ടായെന്നും അർജുന്റെ സുഹൃത്തുക്കളിൽ നിന്നാണ് ഭീഷണിയുണ്ടായതെന്നും വിദ്യൻ പൊലീസിനോട് പറഞ്ഞു. 'നിങ്ങളും അന്വേഷിക്ക്, ഞങ്ങളും അന്വേഷിക്കാം' എന്നായിരുന്നു പൊലീസിന്റെ മറുപടി. പിന്നീട് ഫോണിൽ അന്വേഷണത്തെ കുറിച്ച് തിരക്കിയപ്പോൾ 'ഞങ്ങൾ കണിയാന്മാരല്ല' എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും വിദ്യൻ പറയുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഇതിനുശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...