• HOME
  • »
  • NEWS
  • »
  • crime
  • »
  • BREAKING: ജയിലിൽനിന്ന് ക്വട്ടേഷൻ; കൊടിസുനിയുടെ സംഭാഷണം പുറത്ത്

BREAKING: ജയിലിൽനിന്ന് ക്വട്ടേഷൻ; കൊടിസുനിയുടെ സംഭാഷണം പുറത്ത്

ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയാണ് പരാതിക്കാരൻ. രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി

kodi suni

kodi suni

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ജയിലിൽനിന്ന് സ്വർണക്കടത്തിന് ക്വട്ടേഷൻ നൽകുന്ന ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺ സംഭാഷണം പുറത്ത്. രേഖയില്ലാതെ സ്വർണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി വ്യാപാരി രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയാണ് പരാതിക്കാരൻ. രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. ഇല്ലെങ്കിൽ നാട്ടിലെ കുടുംബത്തെ ആക്രമിക്കുമെന്നും പറയുന്നു. മജീദിന്റെ കുടുംബം ഇന്ന് താമരശേരി പോലീസിൽ പരാതി നൽകും. കൊടി സുനിയുമായി ബന്ധമുള്ള സംഘം ഖത്തറിൽ പ്രവർത്തിക്കുന്നുവെന്നും ഇവരെ ജയിലിൽ നിന്ന് കൊടി സുനി നിയന്ത്രിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

    കുറച്ചുദിവസം മുമ്പാണ് ഒന്നേകാൽ കിലോ സ്വർണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മജീദിനെ കണ്ടിരുന്നു. എന്നാൽ ഖത്തർ നിയമപ്രകാരം സ്വർണം വാങ്ങാൻ തിരിച്ചറിയിൽ രേഖകൾ ആവശ്യമാണ്. ഇത് ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് മജീദ് സ്വർണം വാങ്ങാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് കൊടി സുനിയുടെ ഭീഷണി ഫോൺ വിളിയെത്തിയത്. വീടും തകർക്കുമെന്നും വീട്ടുകാരെ ആക്രമിക്കുമെന്നുമാണ് കൊടി സുനിയുടെ ഭീഷണി.

    ഖത്തറിൽനിന്ന് കേരളത്തിലേക്ക് കടത്തുന്ന സ്വർണം ഇടനിലക്കാരെന്ന വ്യാജേന എയർപോർട്ടിൽനിന്ന് കൈക്കലാക്കി അവിടെത്തന്നെ മറിച്ചുവിൽക്കുന്ന സംഘവുമായാണ് കൊടിസുനിക്ക് ബന്ധമുള്ളത്. ഇവരാണ് സ്വർണവുമായി മജീദിനെ സമീപിച്ചത്. ഒന്നുകിൽ ഈ സ്വർണം വാങ്ങുകയോ അല്ലെങ്കിൽ ഖത്തറിൽനിന്ന് മറ്റെവിടേക്കെങ്കിലും കടത്താനുള്ള സൌകര്യം ചെയ്തുതരണമെന്നുമാണ് സംഘത്തിന്‍റെ ആവശ്യം. ഇതിന് വഴങ്ങാതായതോടെയാണ് കൊടുവള്ളി നഗരസഭാ കൌൺസിലർ കൂടിയായ മജീദിനുനേരെ ഭീഷണിയുണ്ടായത്.
    First published: