കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ (Kolkata) 18കാരി തന്റെ മുന്‍കാമുകനെ (Boyfriend) വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയതായി (Abduct) പരാതി. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കൊല്‍ക്കത്തയിലെ കെസ്റ്റോപൂർ (Kestopur) സ്വദേശിയായ 18 വയസുകാരിയാണ് മുന്‍ കാമുകനായ തമാല്‍ അധികാരി (22) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയത്. നേരത്തെ അറിയാവുന്നതിനാലാണ് പെണ്‍കുട്ടിയെ കാണാന്‍ പോയതെന്ന് യുവാവ് പിന്നീട് പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയോടൊപ്പം മറ്റ് നാല് യുവാക്കള്‍ കൂടി ഉണ്ടായിരുന്നു. തമാലിനെ കണ്ടയുടന്‍ ഇയാൾ തന്റെ കൈയില്‍ നിന്ന് 30,000 രൂപ വാങ്ങിയ ശേഷം തന്നെ പറ്റിച്ച് മുങ്ങുകയായിരുന്നുവെന്ന് ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭോവാനിപ്പൂരിലെ ലേഡീസ് പാര്ക്കിന് സമീപമുള്ള മുറിയിലാണ് യുവാവിനെ ഒളിപ്പിച്ചത്. സംഭവത്തില്‍ ബുധനാഴ്ച പെണ്‍കുട്ടിയെയും ഇപ്പോഴത്തെ കാമുകന് ഉള്‍പ്പെടെ നാല് പേരെയും അറസ്റ്റ് ചെയ്തു.
യുവാവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍ തന്നെ ഇവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിന്റെ പിതാവിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ പിതാവായ തപനെ (52) വിളിച്ച് പണവുമായെത്താൻ പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു.
മകനുമായി ഇനി ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ യുവാവുമായി ഒത്തുതീര്‍പ്പിന് പണം ആവശ്യമാണെന്നുമാണ് യുവാവിന്റെ പിതാവിനോട് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ യുവാവിനെ പെണ്‍കുട്ടി തട്ടിക്കൊണ്ടു പോയതാണെന്ന് പിതാവ് പിന്നീട് തിരിച്ചറിയുകയായിരുന്നു. ആദ്യം ഒരു ലക്ഷം രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത് എന്നാല്‍ പിന്നീട് അത് 30,000 ആക്കുകയായിരുന്നു.
എന്നാല്‍ യുവാവിന്റെ പിതാവ് ഇക്കാര്യം ഫൂല്‍ബഗന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഫൂല്‍ബഗന്‍ പോലീസ് സ്റ്റേഷിലെ ഉദ്യോഗസ്ഥരും ഭവാനിപൂരില്‍ നിന്നുള്ള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ യുവാവിനെ കണ്ടെത്തിയത്.
അതേസമയം, ഈ മാസം ആദ്യം പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും അച്ഛനെയും അമ്മയെയും കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചേസിങ്ങിനൊടുവില്‍ പൊലീസ് സംഘം പെണ്‍കുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ മൈലാടുതുറയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ടു പോകല്‍ അരങ്ങേറിയത്.
ആഗസ്റ്റ് രണ്ട് രാത്രിയാണ് സംഭവം നടന്നത്. തഞ്ചാവൂര്‍ ആടുതുറ സ്വദേശി വിഘ്നേശ്വരന് മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറി. എന്നാല്‍, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി. ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി.
ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടിൽ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ് രാത്രിയില്‍ത്തന്നെ പല സംഘങ്ങളായി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിനിമാ സ്റ്റൈല്‍ ചേസിങ്ങിനു ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്പോസ്റ്റിനു സമീപം വച്ച് വിഘ്നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാന്‍ പൊലീസ് തടഞ്ഞ് പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abduction case, Crime news