കൊല്ലത്ത് (Kollam) കഞ്ചാവുമായി (Ganja) ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ (Arrest). കഴിഞ്ഞ രാത്രി കൊട്ടാരക്കര ചന്തമുക്ക് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ കണ്ണൂർ സ്വദേശിയും ഹോമിയോ ഡോക്ടറുമായ സുബാഷ് ദാമോദരൻ (30), തിരുവനന്തപുരം സ്വദേശി മിഥുൻ (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
തിരുവനന്തപുരത്ത് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു. കാട്ടാക്കട കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച ഉണ്ടായത്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യ മാതാവും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണം കവർന്നത്. രതീഷിന്റെ ഭാര്യ മാതാവിനോട് തോക്ക് ചൂണ്ടിയ ശേഷം കമ്മൽ ഊരി നൽകാൻ മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു.
കമ്മൽ അടക്കമുള്ള ആഭരണ വസ്തുകളാണ് നഷ്ടമായത്. സംഭവത്തിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.