കൊല്ലം: ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യത്തിൽ ഭാര്യയുടെ കാമുകനെയും മാതാവിനെയും ആക്രമിച്ച് യുവാവ്. യുവാവിന്റെ ആക്രമണത്തിൽ വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിൽ (Anchal) ഏറം കളീലിക്കട പ്ലാവിള പുത്തന്‍വീട്ടില്‍ കൃഷ്ണകുമാരി (50), മകന്‍ അഖില്‍ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് (Thiruvananthapuram Medical College) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ വെച്ചാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. രണ്ട് മാസം മുൻപ് സജിയുടെ ഭാര്യ അയാളെയും മക്കളെയും ഉപേക്ഷിച്ച് അഖിലിനോടൊപ്പം പോവുകയും ഏറത്തെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ യുവതിക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി വന്നത്.
കഴിഞ്ഞ ദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നല്‍കാനെന്ന വ്യാജേന സജി അഖിലിന്റെ വീട്ടിലെത്തിയത്. എന്നാൽ നേരത്തെ തന്നെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ തടയുന്നതിനിടെയാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. അഖിലിന്റെ ഇടത് കൈയിനും കൃഷ്‌ണകുമാരിയുടെ വലത് കൈയിനുമാണ് വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പോലീസ് (Anchal Police) അറിയിച്ചു.
Also read- Mobile phone leak | ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകി; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മപടക്കം പൊട്ടിക്കുന്നതിൽ തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നുമംഗളൂരു:പടക്കം പെട്ടിക്കുന്ന തര്‍ക്കത്തിനിടയില്‍ അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കെന്നു.
ബുധനാഴ്ച രാത്രി കാര്‍ സ്ട്രീറ്റിലെ വെങ്കിടേശ അപ്പാര്‍ട്ട്മെന്റ്(Venkatesha Apartment) വളപ്പിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണ് മരിച്ചത്.
Also read-
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽസംഭവത്തെ കുറിച്ച് പോലീസ്(Police) പറയുന്നത് ഇങ്ങനെ പ്രതികളായ കൃഷ്ണാനന്ദ കിനിയും മകന്‍ അവിനാഷും വെങ്കടേശ്വ അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിങ്ങില്‍ പടക്കം പൊട്ടിച്ചതിന് വിനായക കാമത്തുമായി തര്‍ക്കിച്ചു. തര്‍ക്കം ഉടന്‍ തന്നെ കൈയാങ്കളിയിലെക്ക് മാറുകയും തുടര്‍ന്ന് അച്ഛനും മകനും കാമത്തിനെ കുത്തുകയുമായിരുന്നു.
Also read- Mobile phone theft | തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍; കണ്ടെടുത്തത് ലക്ഷങ്ങളുടെ ഫോണുകള്വിനായക കാമത്തിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഇയാളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ബന്ദര്‍ പോലീസ് കേസെടുത്തു സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.
Also Read-
Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.